Image

ഫോമാ വിമന്‍സ് ഫോറത്തിനു നവനേതൃത്വം

ബിനോയി സെബാസ്റ്റ്യന്‍ Published on 06 September, 2024
ഫോമാ വിമന്‍സ് ഫോറത്തിനു നവനേതൃത്വം

ഹ്യൂസ്റ്റന്‍: ഫോമയുടെ ഭാഗമായ ദേശീയ വിമന്‍സ് ഫോറത്തിനു പുതിയ നേതൃത്വം നിലവില്‍ വന്നു. ഒര്‍ലാന്റോയിലെ ഒരുമ സാംസ്‌ക്കാരിക സംഘടനയെ പ്രതിനിധീകരിക്കുന്ന സ്മിത നോബിളാണ് ചെയര്‍ പേഴ്‌സണ്‍. ക്ലാസിക്കല്‍ സംഗീതത്തിലും നൃത്തത്തിലും കഥാപ്രസംഗകലയിലും പ്രാവണ്യം തെളിയിച്ചിട്ടുള്ള സ്മിത ഒരുമയുടെ സാംസ്‌ക്കാരിക സംഘാടകയായും പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സ്മിതയുടെ ഭര്‍ത്താവ് നോബിളാണ്. ഏക മകന്‍ നയന്‍.

ആഷാ മാത്യുവാണ് ഫോറം സെക്രട്ടറി. മിനിസോട്ട മലയാളി അസോസിയേഷന്റെ പ്രതിനിധിയായ ആഷ മാത്യു ഐ റ്റി മാനേജരാണ്. എഷ്യാനെറ്റ് അമേരിക്കന്‍ വിഭാഗവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഒഹായോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷഠിച്ചിട്ടുള്ള ആഷാ ഫോമാ സെന്‍ട്രല്‍ റീജന്‍ വുമണ്‍സ് ഫോറം ചെയര്‍, ചിക്കാഗോ സീറോ മലബാര്‍ കള്‍ച്ചറല്‍ കമ്മിറ്റിംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷിബു മാത്യുവാണ് ഭര്‍ത്താവ്. രണ്ടു കുട്ടികള്‍.

ജൂലി ബിനോയിയാണ് ഫോറം ട്രഷററാര്‍. കോവിഡ് കാലഘട്ടത്തില്‍ അനേകം സാമൂഹ്യസേവനങ്ങള്‍ ചെയ്തിട്ടുള്ള ജൂലി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവായ ബിനോയി തോമസും മക്കളും ജുലിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുചേരുന്നു.

ദീര്‍ഘകാലം ഫോറവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗേസ് ജെയിംസ് ടെക്‌സസിലെ മക്കിനിയില്‍ താമസിക്കുന്നു. നിലവില്‍ ഫോറം വൈസ് ചെയറാണ്.

മികച്ച സംഘാടകയും സാമൂഹ്യപ്രവര്‍ത്തകയുമായ വിഷിന്‍ ജോയാണ് ഫോറത്തിന്റെ മറ്റൊരു വൈസ് ചെയറാണ്. യൂണിസെഫിന്റെ കീഴില്‍ ഇന്‍ഡ്യയിലെ സേഫ് മദര്‍ഹൂഡിന്റെ പ്രോജക്ട് കോര്‍ഡിനേറ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒഹായോ കേരള അസോസിയേഷന്റെ പ്രഥമ വനിതാ പ്രസിഡന്റാണ്.

വിമന്‍സ് ഫോറം ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ്വപ്ന സജി സെബാസ്റ്റ്യന്‍ നഴ്‌സിംഗ് ഇന്‍ഫോര്‍മാറ്റിക്‌സ് കോര്‍ഡിനേറ്ററായി ഐ റ്റി സെക്ഷനില്‍ ജോലി ചെയ്യുന്നു. ഫിലഡല്‍ഫിയ കല അസോസിയേഷന്‍ അംഗമാണ്. ഇതോടൊപ്പം എക്യുമെനിക്കല്‍ ഫെല്ലോഷിപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.

ഡോ. മഞ്ജു പിള്ളയാണ് ഫോറം ജോയിന്റ് ട്രഷററാര്‍. ആതുര സേവനരംഗത്തും കലാ രംഗത്തും തല്പരയായ ഡോ മഞ്ജുവിന്റെ ഭര്‍ത്താവാണ് മഹേഷ് നായര്‍. രണ്ടു കുട്ടികളുണ്ട്.

ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പത്തുമുള്ള പുതിയ ഭാരവാഹികള്‍ ഫോമയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടാണെന്നും അവര്‍ക്ക് തികഞ്ഞ ആശംസകള്‍ നേരുന്നതായും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേലും എക്‌സികൂട്ടീവ് കമ്മിറ്റിയും പറഞ്ഞു.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക