കൊല്ലം പ്രവാസി അസോസിയേഷന്‍ പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ . പി . എ ആസ്ഥാനത്തു വച്ച് സംഘടിപ്പിച്ച പായസമത്സരത്തില്‍ മെറീന വിനീത് (ഒന്നാം സ്ഥാനം), ജയലക്ഷ്മി ജയകുമാര്‍ (രണ്ടാം സ്ഥാനം) , ഡോ . എലിസബത്ത് പ്രിന്‍സ് (മൂന്നാം സ്ഥാനം) എന്നിവര്‍ വിജയികളായി.
കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്ത പരിപാടി സല്‍മാനിയ ഏരിയ പ്രസിഡന്റ് ജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബി ജോണ്‍ സ്വാഗതവും ട്രെഷറര്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രെഷറര്‍ മനോജ് ജമാല്‍, വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രെട്ടറിമാരായ അനില്‍ കുമാര്‍, രജീഷ് പട്ടാഴി, അസ്സി. ട്രെഷറര്‍ കൃഷ്ണകുമാര്‍, മുന്‍ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ നിസാര്‍ കൊല്ലം, ജഗത് കൃഷ്ണകുമാര്‍, കിഷോര്‍ കുമാര്‍, ഏരിയ കോ - ഓര്‍ഡിനേറ്റര്‍ റെജിമോന്‍ ബേബിക്കുട്ടി, ഏരിയ ജോ. സെക്രട്ടറി അജിത് അപ്പുക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് വിജയികള്‍ക്കും പായസ മത്സര വിധികര്‍ത്താക്കളായ സിജി ബിനു, അബി ഫിറോസ് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി.