Image

തൂശനിലയില്‍ 25 വിഭവ ഓണസദ്യ രുചിച്ച് മേയര്‍; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷന്‍ ഷോയും,'ബെല്‍ബോട്ടംസും' കലാവിരുന്നും; സര്‍ഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 22 September, 2024
തൂശനിലയില്‍ 25 വിഭവ ഓണസദ്യ രുചിച്ച്  മേയര്‍; ചെണ്ട മേളവും, മെഗാ തിരുവാതിരയും, കഥകളിയും , ഫാഷന്‍ ഷോയും,'ബെല്‍ബോട്ടംസും' കലാവിരുന്നും; സര്‍ഗ്ഗം പൊന്നോണം പ്രൗഢഗംഭീരമായി

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച 'പൊന്നോണം 2024' പ്രൗഢഗംഭീരമായി. വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലുകളില്‍ ഉള്‍പ്പെട്ട ദുരിതബാധിതര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു കൊണ്ട് 'പൊന്നോണം 2024' ന് ആരംഭമായി. സര്‍ഗം നേതൃത്വമെടുത്ത് ദുരിതാശ്വാസ നിധി സമാഹരിച്ചു നേരത്തേ നല്‍കിയിരുന്നു. തുടര്‍ന്ന് ഓണാനുബന്ധ ദൃശ്യാവിഷ്‌കാര പ്രദര്‍ശനം നടന്നു.

പൂക്കളത്തെയും, ഓണത്തപ്പനെയും വലംവെച്ച് തിരുവോണ തോരണങ്ങളുടെയും മുത്തുക്കുടകളുടെയും അലംകൃത വീഥിയിലൂടെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലിക്കളിയുടേയും അകമ്പടിയോടെ മാവേലി മന്നന്‍ ആഗതനായപ്പോള്‍ ആര്‍പ്പോ വിളിച്ചും ഹര്‍ഷാരവം മുഴക്കിയും ആവേശോജ്ജ്വല സ്വീകരണമാണ് സദസ്സ് നല്‍കിയത്. തുടര്‍ന്ന് സര്‍ഗം ഭാരവാഹികള്‍ മാവേലിയോട് ചേര്‍ന്ന്  ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സര്‍ഗം പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.  

'തിരുവോണം' പ്രമേയമാക്കി നൃത്ത ശകലങ്ങള്‍ കോര്‍ത്തിണക്കിയും, കഥകളി സമന്വയിപ്പിച്ചും നടത്തിയ 'വെല്‍ക്കം ഡാന്‍സും', ഓണ വേഷ വിധാനങ്ങളുടെ കടല്‍ കടന്ന സൗന്ദര്യം ഒപ്പിയെടുത്ത് ചരിതം കുറിച്ച 'ഫാഷന്‍ ഷോ'യും, ഗാനാനുഭൂതിയും, സംഗീത സാന്ദ്രതയും പകര്‍ന്ന 'മെഡ്‌ലി'യും, 'മെഗാ തിരുവാതിര'യും 'പൊന്നോണം 2024' നെ വര്‍ണ്ണാഭമാക്കി. 'സ്റ്റീവനേജ് പയ്യന്‍സ്' അവതരിപ്പിച്ച നൃത്താഞ്ജലിയും, 'നൃത്തം ഡാന്‍സ് അക്കാദമി' ഒരുക്കിയ ഡാന്‍സുകളും, 'ജയന്‍'ഫാന്‍സൊരുക്കിയ 'ബെല്‍ബോട്ടംസ് ' സ്‌കിറ്റും ആഘോഷത്തിന്   കൊഴുപ്പേകി.

ഓണപ്പരിപാടികളുടെ ഏറ്റവും ഹൈലൈറ്റായ 25 ഇനം വിഭവങ്ങളുമായി തൂശനിലയില്‍ വിളമ്പിയ 'ഓണ സദ്യ' മുഖ്യാതിഥി സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണും, ഡെപ്യൂട്ടി മേയര്‍ പെന്നി ഷെങ്കലും അടക്കം ഏവരും ഏറെ ആസ്വദിച്ചു കഴിച്ചു. ഓണസദ്യയ്ക്ക് ശേഷം മുഖ്യാതിഥിയായ മേയര്‍ ജിം ബ്രൗണ്‍, അതിഥികളായ ഡെപ്യൂട്ടി മേയര്‍ പെന്നി ഷെങ്കല്‍, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരെ സര്‍ഗ്ഗം ഭാരവാഹികള്‍ സ്റ്റേജിലേക്ക് സ്വീകരിച്ചാനയിക്കുകയും തുടര്‍ന്ന് മേയറും, അഡ്വ.എബിയും ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.

അണ്ടര്‍ 17 ഷട്ടില്‍ ബാഡ്മിന്റണ്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ച ജെഫ് അനി ജോസഫ്, യുക്മ സംഘടിപ്പിച്ച നാഷണല്‍ അത്ലറ്റിക്ക് മീറ്റില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം നേടിയ ടിന്റു മെല്‍വിന്‍, എ-ലെവല്‍ പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ നിഗ്ഗി ജേക്കബ്, ജിസിഎസ്ഇ യില്‍ ഉയര്‍ന്ന ഗ്രേഡ് കിട്ടിയ ജോഷ് ജിസ്റ്റിന്‍, 'പുഷ്പരഹിത പൂക്കളം' ഒരുക്കിയ ബിജു തങ്കപ്പന്‍ എന്നിവര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും മേയര്‍ വിതരണം ചെയ്തു. സര്‍ഗ്ഗം ഭാരവാഹികള്‍ മേയര്‍ക്ക് 'കഥകളി മെമന്റോ' ഉപഹാരമായി നല്‍കുകയും ചെയ്തു. ആകര്‍ഷകങ്ങളായ കലാപരിപാടികള്‍ കണ്ടും ആസ്വദിച്ചും മണിക്കൂറുകള്‍ക്കു ശേഷമാണ് അതിഥികള്‍ വേദി വിട്ടത്. സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശനം നിര്‍വ്വഹിച്ചു.

സത്യന്‍ തമ്പി, ടെസ്സി ജെയിംസ് എന്നിവര്‍ അവതാരകരായി തിളങ്ങി. ദീപു ജോര്‍ജ്ജ് , റോബിന്‍ കോയിക്കര, ബോണി എന്നിവര്‍ പ്രോഗ്രാം ഫോട്ടോഗ്രാഫി &വിഡിയോഗ്രഫിക്കു നേതൃത്വം നല്‍കി. ആതിര ഹരിദാസ്, അനിതാ, ബെല്ലാ ജോര്‍ജ്ജ്, അല്‍ക്ക എന്നിവര്‍ കലാപരിപാടികള്‍ക്കുള്ള പരിശീലനങ്ങളിലും ഒരുക്കുന്നതിനും നേതൃത്വം വഹിച്ചു. മഹാബലിയായി ജെഫേഴ്‌സണ്‍, പുലിവേഷത്തില്‍ നോയല്‍ & ടീമും, ചെണ്ടമേളം ഫെയിം 'സര്‍ഗ്ഗ താളം സ്റ്റീവനേജ്', പ്രവേശന കവാടം അടക്കം ആകര്‍ഷകവും തനിമയാര്‍ന്നതുമായ അലങ്കാരങ്ങള്‍ ഒരുക്കി ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ ആഘോഷത്തിന് ഊര്‍ജ്ജം പകര്‍ന്നു.

വൈസ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, ചില്‍ അറ്റ് ചില്ലീസ്, മലബാര്‍ ഫുഡ്‌സ്, സെവന്‍സ് ട്രേഡേഴ്‌സ്, കറി വില്ലേജ് എന്നിവര്‍ സര്‍ഗ്ഗം പൊന്നോണം 2024 നു പ്രായോജകരായിരുന്നു.

ലക്ഷ്മിത പ്രകാശിന്റെ കീബോര്‍ഡ്, ആന്റണി ടോം, ഇവാ അന്ന ടോം, ടിന തോംപ്‌സണ്‍ എന്നിവരുടെ ഗാനാലാപനവും, വൈഗാ വിവേകിന്റെ ഡാന്‍സിനും ശേഷം നൃത്തം ഡാന്‍സ് അക്കാദമിക്ക് വേണ്ടി ആന്‍ഡ്രിയ ജെയിംസ്, ജോസ്ലിന്‍ ജോബി എന്നിവര്‍ ചുവടുവെച്ചു. അഞ്ജു ടോംമും നിസ്സി ജിബിയും ചേര്‍ന്ന് പാടിയ യുക്മ ഗാനം, ഇഷ ബിപിന്‍ നായര്‍ നടത്തിയ നൃത്തവും ആകര്‍ഷകമായി. നവ തലമുറയില്‍ നിന്നുള്ള മാത്യൂസ്, ഷെര്‍വിന്‍, ക്രിസ്, ജൊഹാന്‍, അദ്വൈത തുടങ്ങിയവര്‍ നേതൃത്വം നല്‍കി മുതിര്‍ന്നവരോടൊപ്പം തകര്‍ത്തടിച്ച  'സര്‍ഗ്ഗതാളം ചെണ്ടമേളം' ഏറെ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.

ബെല്ലാ ജോര്‍ജ്ജ്, ഹൃദയ, ടെസ്സ, കഥകളി ആര്‍ട്ടിസ്റ്റ് ഷാനിക എന്നിവര്‍  തീം ഡാന്‍സിനു മിഴിവേകി.  നൃത്തം ഡാന്‍സ് അക്കാദമിക്ക് വേണ്ടി  സൈറാ സുനില്‍, മരിസ്സ ജോസഫ്, റീത്ത്, ആന്‍ഡ്രിയ ജെയിംസ്, ജോസ്ലിന്‍ ജോബി, അസിന്‍ ജിനേഷ് എന്നിവര്‍ നൃത്തം ചെയ്തു. വേദിയില്‍ സംഗീതസാന്ദ്രത പകര്‍ന്ന മെഡ്ലിക്കായി തേജിന്‍ തോമസ്, ജോസ് ചാക്കോ, ജെസ്ലിന്‍ വിജോ, ആതിര ഹരിദാസ്, ഡോ.ആരോമല്‍ എന്നിവര്‍ ഗാന ശകലങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ചു. എല്‍ഇഡി സ്‌ക്രീനിലൂടെ പകര്‍ന്ന പശ്ചാത്തല ദൃശ്യ മാസ്മരികത ആഘോഷത്തിന് വശ്യത പകര്‍ന്നു.

ആദ്യ ആദര്‍ശ്, ഇവാ അന്ന,ആന്റണി ടോം  എന്നിവരും, അദ്വ്യത ആദര്‍ശ്, അക്ഷര സന്ദീപ് എന്നിവരും, ആതിര ഹരിദാസ്, ടെസ്സി ജെയിംസ്, ശാരിക, അനഘ എന്നിവര്‍ ചേര്‍ന്നും നടത്തിയ സംഘനൃത്തം വര്‍ണ്ണാഭമായി. ആന്‍ വര്‍ഗ്ഗീസ്, ആന്‍ മരിയ അജിമോന്‍, ദിയ സെബാസ്റ്റ്യന്‍, നിന ലൈജോണ്‍, നിയ ലൈജോണ്‍,  ക്രിസ്സി ജിസ്റ്റിന്‍, ജിഗിഷ മനോജ് ,ഡേവിഡ് വിജോ, ജെന്നി വിജോ, ലക്‌സ്മിത പ്രശാന്ത്, അമേയ എന്നിവരുടെ സംഘനൃത്തങ്ങള്‍ ആഘോഷത്തിന് മാറ്റേകി. ടിന തോംസണ്‍ അവതരിപ്പിച്ച ഡാന്‍സ്  ആകര്‍ഷകമായി.

സരോ സജീവിന്റെ നേതൃത്വത്തില്‍ നടന്ന മെഗാ തിരവാതിര ശ്രദ്ധേയമായി. 'സ്റ്റീവനേജ് പയ്യന്‍സ്' നു വേണ്ടി നോയല്‍ മാത്യു, ജോഷ് ജിസ്റ്റിന്‍,ക്രിസ് ബോസ്, കൃഷ്ണ കുമാര്‍, ആല്‍ബി ഷൈന്‍,ജെഫ് അനി എന്നിവര്‍ നിറഞ്ഞാടി. സെമി ക്ലാസ്സിക്കല്‍ ഡാന്‍സുമായി ടെസ്സ  അനിയും, ജോസ് ചാക്കോ, മരിയ അനി, തേജിന്‍ തോമസ്, ടാനിയ അനൂപ് എന്നിവര്‍  ഗാനങ്ങളുമായും വേദിയെ കീഴടക്കി. ജോസ് ചാക്കോ-ജെസ്ലിന്‍ വിജോ പാടിയ യുഗ്മ ഗാനം ഏറെ ഹൃദ്യമായി.

അഞ്ജലി ജേക്കബിന്റെ നേതൃത്വത്തില്‍ ക്രിസ് ബോസ്, ഷെര്‍വിന്‍ ഷാജി, അഖില്‍ ജേക്കബ്, പോള്‍ പ്രിന്‍സ്, മനു തോമസ്, ലിജിന്‍ റോക്കി അലീന ബോസ്, ജീത്ത് ജോസ്, ആന്‍ സൂസന്‍ പോല്‍,ബിയ മെറിന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച സംഘ നൃത്തം വേദിയെ കോരിത്തരിപ്പിച്ചു. സദസ്സിനു  ഹാസ്യരസം പകര്‍ന്ന ജയന്‍ ഫാന്‍സൊരുക്കിയ 'ബെല്‍ബോട്ടംസ്' സ്‌കിറ്റിനു പ്രിന്‍സണ്‍ പാലാട്ടി, ലൈജോണ്‍ ഇട്ടീര, ഡിക്സണ്‍ മാത്യു, തോംസണ്‍, ഹരിദാസ് തങ്കപ്പന്‍, ടെറീന ഷിജി, വില്‍സി പ്രിന്‍സണ്‍ അജീന എന്നിവര്‍ വേഷമണിഞ്ഞു.  

പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ, സെക്രട്ടറി സജീവ് ദിവാകരന്‍, ട്രഷറര്‍  ജെയിംസ് മുണ്ടാട്ട്, വൈസ് പ്രസിഡണ്ട് വില്‍സി പ്രിന്‍സണ്‍, ജോ.സെക്രട്ടറി പ്രവീണ്‍ തോട്ടത്തില്‍, കമ്മിറ്റി അംഗങ്ങളായ ഹരിദാസ് തങ്കപ്പന്‍, അലക്‌സാണ്ടര്‍ തോമസ്, ചിന്ദു ആനന്ദന്‍, നന്ദു കൃഷ്ണന്‍, നീരജ പടിഞ്ഞാറയില്‍ എന്നിവര്‍ പൊന്നോണം 2024 നു നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക