ഓണം മലയാളിക്ക് എന്നും പ്രിയപ്പെട്ട ഒരു ആഘോഷമാണ്. കുട്ടിക്കാലത്തെ ഓർമകളെ എന്നും ചേർത്ത് നിർത്തുന്ന ഒരു ആഘോഷം. പണ്ടുകാലത്തെ ഓണപരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയാൽ പിന്നെ ആഘോഷത്തിന്റെ ഒരു ഘോഷയാത്ര ആണ്. ക്രിക്കറ്റ് കളിയും, വയലിൽ കൂട്ടുകാരോട് ഒത്തുകൂടുന്നതും, വീടിന്റെ മുന്നിൽ അത്തമിടുന്നതും, പൂപറിക്കാൻ പോകുന്നതും എല്ലാം നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു നിമിഷമാണ് ഓണാഘോഷം.
അമേരിക്കയിൽ ഓണം തുടങ്ങിയാൽ ഒരു മാസത്തെ ഉത്സവമാണെന്നു പറയാം. വിവിധ കൂട്ടായിമകളുടെ ഒരുമിച്ചുള്ള പ്രവർത്തനംത്തിന്റെ ഒരു കാഴ്ച.
2024 ഓണത്തിന് ഫോമാ സൗത്ത് ഈസ്റ്റ് റീജിയനെ സംബന്ധിച്ച് ഒരു സവിശേഷതയുണ്ട്. ഈ വര്ഷം ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ഭാരവാഹികൾ എല്ലാവരും അതാതു സംഘടനയുടെ ഓണത്തിന് ഒത്തുകൂടുകയും, എല്ലാ ഓണത്തിനും പങ്കുചേരാൻ മുൻകൈയെടുക്കുകയും ചെയ്തു.
RVP പ്രകാശ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ കാജൽ സക്കറിയ, ബബ്ലു ചാക്കോയും സകുടുംബ സമേതം ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ പരിധിയിൽ വരുന്ന സംഘടനയായ Greater Atlanta Malayalee Association (GAMA), Atlanta Metro Malayale Association (AMMA), Malayalee Association of South Caroline (MASC), Kerala Association of Nashville (KAN) എന്നിങ്ങനെ എല്ലാ സംഘടനയുടെയും ഓണത്തിന് എത്തിച്ചേരുകയും ഫോമാ സൗത്ത് ഈസ്റ്റ് റീജിയണു നല്ലൊരു തുടക്കം നൽകാൻ സാധിച്ചതിലുള്ള ചാരിതാർഥ്യം അറിയിക്കുകയും ചെയ്തു.
ഇനിയങ്ങോട്ടുള്ള ഫോമയുടെ എല്ലാ പ്രവർത്തനത്തിനും സഹകരണം ഉണ്ടാകും എന്ന അറിയിപ്പും RVP പ്രകാശ് ജോസഫ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ കാജൽ സക്കറിയ, ബബ്ലു ചാക്കോ എന്നിവർ സംയുക്തമായി അറിയിക്കുകയുണ്ടായി. ഫോമയെ സൗത്ത് ഈസ്റ്റ് റീജിയനെ മികച്ച ഉയരങ്ങളിൽ എത്തിക്കുവാനും, റീജിയന്റെ പ്രവർത്തനങ്ങളെ വിപുലീകരിക്കുവാനും, റീജിയന്റെ പരിധിയിൽ വരുന്ന സഘടനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടുള്ള ഒരു പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത് എന്ന് RVP ശ്രീ പ്രകാശ് ജോസഫ് അറിയിക്കുകയുണ്ടായി.
ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ ഗംഭീര തുടക്കത്തിലെ വിവിധ അസോസിയേഷൻ ഭാരവാഹികൾ അവരുടെ സന്തോഷം അറിയിക്കുകയുണ്ടായി, അതോടൊപ്പം ഫോമക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയുണ്ടായി.