Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ചികിത്സാധനസഹായം കൈമാറി

Published on 07 October, 2024
കൊല്ലം പ്രവാസി അസോസിയേഷന്‍ ചികിത്സാധനസഹായം കൈമാറി

അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് കുമാറിന്റെ തുടര്‍ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി.  കെ. പി. എ  റിഫ ഏരിയ അംഗങ്ങളില്‍ നിന്നും സമാഹരിച്ച സഹായവും,  കെ. പി. എ ചാരിറ്റി ധനസഹായവും ചേര്‍ത്ത് കൈമാറിയ രേഖ കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ചാരിറ്റി കണ്‍വീനര്‍ സജീവ് ആയൂരിനു നല്‍കി.  സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാല്‍, അനില്‍കുമാര്‍,  കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാര്‍,  സാജന്‍ നായര്‍,  ജമാല്‍ കോയിവിള, ഏരിയ കോ - ഓര്‍ഡിനേറ്റര്‍ ഷിബു സുരേന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക