Image

പി. റ്റി. തോമസ് ഫോമാ എംപയർ റീജിയൻ ആർ.വി.പി ആയി സ്‌ഥാനമേറ്റു

ഷോളി കുമ്പിളുവേലി Published on 15 October, 2024
പി. റ്റി. തോമസ്  ഫോമാ എംപയർ റീജിയൻ  ആർ.വി.പി ആയി സ്‌ഥാനമേറ്റു

ന്യൂ യോർക്ക്  : ഫോമാ ന്യൂ യോർക്ക് എംപയർ റീജിയൻ ആർ.വി.പി ആയി പി. റ്റി  തോമസ് സ്‌ഥാനമേറ്റു. ഒക്ടോബർ  12-)o തീയതി ശനിയാഴ്ച യോങ്കേഴ്‌സ്‌ പബ്ലിക് ലൈബ്രറിയിൽ കൂടിയ യോഗത്തിൽ മുൻ ആർ.വി. ഷോളി കുമ്പിളുവേലി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വർഷം തനിക്കു നൽകിയ സഹകരണങ്ങൾക്കു അദ്ദേഹം നന്ദി പറഞ്ഞു. എംപയർ റീജിയൻറെ ആതിഥേയത്തിൽ, മികച്ച രീതിയിൽ നടത്തപ്പെട്ട  ഫോമാ  അർദ്ധവാർഷിക  പൊതുയോഗം നമ്മുടെ  കൂട്ടായ പ്രവർത്തനതിനു മികച്ച ഉദാഹരണമാണെന്നും  അദ്ദേഹം പറഞ്ഞു.

യോഗത്തിൽ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എൽസി ജൂബും, ഫിനാൻസ് റിപ്പോർട്ട്  ട്രഷറർ തോമസ് സാമുവേലും  അവതരിപ്പിച്ചു.

തുടർന്നു  പുതിയ ആർ. വി. പി യായി  പി.റ്റി  തോമസ് ചുമതലയേറ്റു. ആർ. വി. പിയായി തന്നെ  എതിരില്ലാത് തെരഞ്ഞെടുത്തതിന്  അദ്ദേഹം നന്ദി  അറിയിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ  എംപയർ  റീജിയനെ  കൂടുതൽ ഉയർച്ചയിലേക്കു  എത്തിക്കുവാൻ  താൻ പരിശ്രമിക്കുമെന്നു പി. റ്റി. തോമസ പറഞ്ഞു.  

എംപയർ  റീജിയൻറെ ചെയർമാനായി  ആശിഷ് ജോസഫിനേയും, വൈസ് ചെയർ ആയി എൽസി ജൂബിനേയും സെക്രട്ടറിയായി മോൻസി വർഗീസിനേയും ട്രഷറർ ആയി സന്തോഷ്  അബ്രഹാമിനേയും യോഗം തെരഞ്ഞെടുത്തു. സുവനീർ  കോർഡിനേറ്റർ ആയി ഷാജി വടശ്ശേരിയും, കൾച്ചറൽ കോർഡിനേറ്റർ ആയി സണ്ണി കല്ലൂപ്പാറയും  യൂത്തു പ്രതിനിധിയായി തോമസ് സാമുവേലിനേയും തെരഞ്ഞെടുത്തു.


ഫോമാ അഡ്വവൈസറി കൗൺസിൽ ചെയർമാൻ  ഷിനു ജോസഫ്, നാഷണൽ കമ്മറ്റി അംഗങ്ങളായ  സുരേഷ് നായർ, മോളമ്മ വർഗീസ്, ജുഡീഷ്യൽ  കൗൺസിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, കംപ്ലെയ്ൻസ് കൗൺസിൽ വൈസ്  ചെയർമാൻ  ഷോബി ഐസക് ,  ഫോമാ നേതാക്കളായ തോമസ് കോശി, പ്രദീപ് നായർ, ജോസ് മലയിൽ, ബിജു പയറ്റുത്തറ , സോണി വടക്കേൽ, ജൂബ് ഡാനിയേൽ തുടങ്ങിയവർ പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ടു സംസാരിച്ചു.


ആർ. വി.പി യായി തെരഞ്ഞെടുക്കപ്പെട്ട പി.റ്റി. തോമസ്, എംപയർ റീജിയൺ മുൻ ചെയർമാൻ ആയിരുന്നു.  മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് (മാർക്ക് ) പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്. സിഎസ്.ഇ.എ യുടെ പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ച പി.റ്റി തോമസ് തൊഴിലാളി സംഘടനാ മേഖലയിലും തൻറെ നേതൃ പാടവം പ്രകടിപ്പിച്ചിട്ടുണ്ട്.

വിവിധ വിഷയങ്ങളിൽ സെമിനാറുകളും, ക്ലാസ്സുകളും നയിക്കാറുള്ള ,പി.ടി. തോമസിൻറെ  സാമൂഹിക പ്രവർത്തനങ്ങളെ മാനിച്ചു, യോങ്കേഴ്‌സ് സിറ്റി "പേഴ്‌സൺ ഓഫ്  ദി ഇയർ " അവാർഡ് നൽകി ആദരിക്കുകയുണ്ടായി.

റീജിയണൽ പ്രവർത്തനോൽഘാടനം  നവംബർ 17-  ഞായറാഴ്ച  യോങ്കേഴ്സിൽ വച്ചു നടത്തുവാനും  യോഗം തീരുമാനിച്ചു.

പുതിയ ആർ.വി.പി  പി.റ്റി  തോമസിനേയും റീജിയണൽ ഭാരവാഹികളേയും ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അനുമോദിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക