Image

ഫോമയുടെ ക്രഡൻഷ്യൽ കമ്മിറ്റി നിലവിൽ വന്നു : വിജി എബ്രഹാം ചെയർമാൻ

(ഷോളി കുമ്പിളുവേലി - ഫോമാ ന്യൂസ് ടീം) Published on 16 October, 2024
ഫോമയുടെ  ക്രഡൻഷ്യൽ കമ്മിറ്റി നിലവിൽ വന്നു  : വിജി എബ്രഹാം ചെയർമാൻ

ന്യൂ യോർക്ക് : വിജി എബ്രഹാം ചെയർമാനായി ഫോമയുടെ പുതിയ  ക്രഡൻഷ്യൽസ്  കമ്മിറ്റി  നിലവിൽ വന്നു. 
സെക്രട്ടറിയായി ടോജോ തോമസും , കോർഡിനേറ്റർ ആയി  തോമസ് കർത്തനാലും തെരഞ്ഞെടുക്കപ്പെട്ടു. ചാക്കോച്ചൻ ജോസഫും, ജോൺ പാട്ടപതിയുമാണ് കമ്മിറ്റി അംഗങ്ങൾ.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വിജി എബ്രഹാം, ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗമാണ്. കേരള സമാജം ഓഫ്  സ്റ്റാറ്റൻ ഐലൻഡിന്റ പ്രസിന്റായും ട്രഷറർ ആയും നേതൃപാടവം തെളിയിച്ചിട്ടുള്ള  വിജി, ഫോമാ ഹെൽപ്പിംഗ് ഹാൻഡിന്റ് പ്രവർത്തങ്ങളിലും നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  ടോജോ തോമസ്, "മങ്ക"യുടെ പ്രസിഡന്റായും, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായും  ഫോമയുടെ മുൻ ആർ.വി.പി യായും നേതൃനിരയിൽ  പ്രവർത്തിച്ചിട്ടുണ്ട്.

കോർഡിനേറ്റർ തോമസ് കർത്തനാൽ, ഡിട്രോയിറ്റ്‌  മലയാളി അസോസിയേഷൻ പ്രസിഡന്റയും , ഫോമാ നാഷണൽ കമ്മിറ്റി അംഗമായും സേവനം ചെയ്തിട്ടുണ്ട് . ഫോമാ ഹൗസിങ്  പ്രോജക്ടിലും നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.

കമ്മിറ്റി അംഗമായ  ചാക്കോച്ചൻ  ജോസഫ്, ഫോമാ സൺഷൈൻ റീജിയണൽ  ആർ.വി.പി യായി തൻ്റെ കഴിവുതെളിയിച്ച വ്യക്തിയാണ്. "ഒരുമ"യുടെ പ്രസിഡൻറ് ആയും , സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

മറ്റൊരു  കമ്മിറ്റി അംഗമായ ജോൺ പാട്ടപതിയും ഫോമാ  സെൻട്രൽ റീജിയൺ  ആർ.വി.പി യായും നാഷണൽ കമ്മിറ്റി അംഗമായും മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റായും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ സാമൂഹിക - സാംസ്‌കാരിക  രംഗത്തെ സജീവ  സാന്നിധ്യവുമാണ് ജോൺ പാട്ടപതി.

പുതിയ ക്രഡൻഷ്യൽസ്  കമ്മിറ്റിയെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ  സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ്  ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്,  ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ  എന്നിവർ അനുമോദിക്കുകയും , ആശംസകൾ  നേരുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക