Image

സ്ഥാനാര്‍ത്ഥികളില്‍ പുനരാലോചനയില്ല; അൻവറിനെ തള്ളി, രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺ​ഗ്രസ്:ചർച്ച തുടരും

Published on 20 October, 2024
സ്ഥാനാര്‍ത്ഥികളില്‍ പുനരാലോചനയില്ല; അൻവറിനെ തള്ളി,  രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് കോൺ​ഗ്രസ്:ചർച്ച തുടരും

ഉപതിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന പിവി അന്‍വറിന്റെ ആവശ്യം തള്ളി യുഡിഎഫ്.. പി വി അൻവറുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയിലാണ് രമ്യ ഹരിദാസിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം.

 പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് അറിയിച്ചു.

എന്നാല്‍ അന്‍വറുമായി ചര്‍ച്ച തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പാലക്കാട് അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച്‌ യുഡിഎഫിന് പിന്തുണ നല്‍കാമെന്ന് അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നായിരുന്നു അന്‍വര്‍ മുന്നോട്ടുവച്ച ആവശ്യം.

സ്ഥാനാര്‍ത്ഥികളില്‍ പുനരാലോചന ഉണ്ടാവില്ലെന്ന് അറിയിച്ച യുഡിഎഫ് അന്‍വര്‍ നിരുപാധികം പിന്തുണച്ചാല്‍ അത് സ്വീകരിക്കുമെന്നും വ്യക്തമാക്കി. പാലക്കാടും ചേലക്കരയും അന്‍വര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക