ഫോമ കണ്‍വന്‍ഷനോടനുബന്ധിച്ച് 2024 ഓഗസ്റ്റ് 9-ന് നടന്ന ജനറല്‍ ബോഡിയില്‍ തീരുമാനിച്ച പ്രകാരം കണ്‍വന്‍ഷനില്‍ നിന്ന് മിച്ചം വരുന്ന തുകയും ഗോ ഫണ്ട് മീ വഴി ലഭിച്ച തുടയും കൂടി ചേര്‍ത്ത് വയനാട് ദുരന്തബാധിത പ്രദേശത്ത് പത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചു.
അതിന്റെ വെളിച്ചത്തില്‍ കോര്‍ഡിനേറ്റായ അനിയന്‍ ജോര്‍ജ് 2024 ഓഗസ്റ്റ് 20-ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ 2024- 26 വര്‍ഷത്തെ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, ഫോമ 2022-24 വര്‍ഷത്തെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ പങ്കെടുത്തു.
ഫോമ 2022 -24 വര്‍ഷത്തെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസിനെ വയനാട് വില്ലേജ് പ്രൊജക്ടിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തു. അനിയന്‍ ജോര്‍ജിനെ കോര്‍ഡിനേറ്ററായി നിലനിര്‍ത്തി. 2024-26 വര്‍ഷത്തെ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, 2022-24 ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ എന്നിവര്‍ പ്രൊജക്ട് പ്ലാനിംഗ് ഓഫീസര്‍ ആയും, മറ്റുള്ളവര്‍ കമ്മിറ്റി മെമ്പര്‍മാരായും തുടരും.
കേരള ഗവണ്‍മെന്റ് സ്ഥലം നിര്‍ദേശിക്കുന്ന സമയം 'തണല്‍' എന്ന NGO ഓര്‍ഗനൈസേഷന്‍ വഴി നിര്‍മ്മാനം തുടങ്ങും. കടപ്ര വില്ലേജ് പ്രൊജക്ടും തണല്‍ ആണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.