Image

ഫോമ പുതിയ തലത്തിലേക്ക്; രണ്ടര മില്യന്റെ ബജറ്റുമായി ബേബി മണക്കുന്നേൽ ടീം കർമ്മപാതയിൽ

എ.എസ് ശ്രീകുമാറിന്റെ റിപ്പോർട്ടോടെ Published on 25 October, 2024
ഫോമ പുതിയ തലത്തിലേക്ക്; രണ്ടര മില്യന്റെ ബജറ്റുമായി  ബേബി മണക്കുന്നേൽ ടീം കർമ്മപാതയിൽ

ഹൂസ്റ്റണ്‍: ബേബി മണക്കുന്നേൽ നേതൃത്വം നൽകുന്ന ടീം നാളെ (ശനി) ഔപചാരികമായി അധികാരം  ഏറ്റെടുക്കുന്നതോടെ ഫോമാ പുതിയ തലത്തിലേക്ക്. വ്യക്തമായ കാഴ്ചപ്പാടും നിലപാടുകളും മുന്നോട്ടു വച്ചാണ്  ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ ജോര്‍ജ് പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവരടങ്ങിയ ടീം രംഗത്തുള്ളതെന്നത് പ്രതീക്ഷ പകരുന്നു.

വൈകിട്ട് 6 മണിക്ക് സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ (12801 Sugar Ridge Blvd, Stafford, TX 77477) ആരംഭിക്കുന്ന ജനറൽ ബോഡിയിലാണ് അധികാര കൈമാറ്റം. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഓജസ് ജോൺ റിപ്പോർട്ടും  ട്രഷറർ ബിജു തോണിക്കടവിൽ കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ്  സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് വർഗീസ് എന്നിവരും പങ്കടുക്കും.  

അത് പാസാക്കുന്നതോടെ രണ്ടാം ഭാഗം പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലായിരിക്കും. പ്രതീക്ഷിക്കുന്ന (പ്രൊജക്റ്റഡ്)  ബജറ്റ്  അവതരിപ്പിക്കുന്നതാണ് അതിൽ മുഖ്യം. അടുത്തു   ചെയ്യാൻ പോകുന്ന പ്രധാന പരിപാടികളും അതിനു പ്രതീക്ഷിക്കുന്ന ചെലവുകളുമാണ് ബജറ്റിൽ.  രണ്ടു വര്ഷം കൂടി മൊത്തം 2,481,000  വരവും 2,428,000  ചെലവും പ്രതീക്ഷയ്‌ക്കുന്ന ബജറ്റാണ് മനസിലുള്ളതെന്ന് ട്രഷറർ സിജിൽ പാലക്കലോടി പറഞ്ഞു. ഓരോ വര്ഷത്തേക്കുമുള്ള  ബജറ്റാണ് സിജിൽ അവതരിപ്പിക്കുക.  (Annual budget for 2024-25 and Budget projection for 2025-26)

ഏകദേശം എട്ടു ലക്ഷത്തോളം വരവും 88,000-ഓളം  ഡോളർ മിച്ചവുമാണ്  2022 -24 ടീം അവതരിപ്പിക്കുന്ന  അന്തിമ ബജറ്റിലെന്ന്  ബിജു തോണിക്കടവിൽ പറഞ്ഞു.

പുതിയ ബജറ്റിൽ ഹെൽപ്പിങ് ഹാൻഡ്‌സ് പ്രോഗ്രാമുകൾ, വയനാട് ഹൌസിംഗ് പ്രോജക്ട് എന്നിവയേയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന്  ബൈജു വർഗീസ് പറഞ്ഞു. മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും അതാത് സമയത്ത് തീരുമാനിക്കും.

പ്രധാന ലക്ഷ്യങ്ങളിലൊന്നായ റിട്ടയർമെന്റ് ഹോമിനെപ്പറ്റി ചർച്ച നടത്തും. എന്തൊക്കെ ചെയ്യണമെന്നും എങ്ങനെയൊക്കെ ചെയ്യണമെന്നും മറ്റും ചർച്ചയിലൂടെയാണ് തീരുമാനിക്കുക. ഏതാനും വര്ഷം എടുക്കുന്ന  പ്രോജക്ട് ആയതിനാൽ അതനുസരിച്ചുള്ള പ്ലാനിംഗ് വേണം.

ഫ്‌ലോറിഡയിൽ നിന്നുള്ള സുനിൽ വർഗീസ് തനിക്കെതിരെ എടുത്ത നടപടികൾ റദ്ദാക്കണമെന്ന് അപേക്ഷയും നൽകിയിട്ടുണ്ട്.

ഫോമായുടെ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കുക, സംഘടനയെ അമേരിക്കന്‍ മലയാളികളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായി വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിചയസമ്പത്തിന്റെ കരുത്തില്‍ ബേബി മണക്കുന്നേലിന്റെ ടീം രംഗത്തുള്ളത്.

ജനറൽ ബോഡിക്കു ശേഷം നടക്കുന്ന ആഘോഷത്തിൽ നടിമാരായ  ലെന,  ദിവ്യ ഉണ്ണി എന്നിവരുടെ കലാപരിപാടികളുമുണ്ട്.

തങ്ങളുടെ ജനപക്ഷ മുഖമുള്ള സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഔദ്യോഗിക വിളംബരമാണ് പ്രവര്‍ത്തനോദ്ഘാടന ചടങ്ങ്.

ഈ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തിത്വങ്ങള്‍ തങ്ങളുടെ മഹനീയ സാന്നിധ്യമറിയിക്കും.  മലയാളി മേയര്‍മാര്‍,  മലയാളി ജഡ്ജുമാര്‍,  മതമേലധ്യക്ഷന്‍മാര്‍, വിവിധ അസോസിയേഷനുകളുടെ നേതാക്കള്‍, നോര്‍ത്ത് അമേരിക്കയ്ക്ക് പുറമെ കാനഡയില്‍ നിന്നുമുള്ള ഫോമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തില്‍ ഫോമായുടെ മുന്‍ പ്രസിഡന്റുമാരായ ഒന്‍പതു പേരുടെ സേവനങ്ങള്‍ മാനിച്ച് അവരെ പൊന്നാടയണിയിച്ച് ആദരിക്കും. ഫോമായുടെ ആര്‍.വി.പിമാരും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും മുന്‍ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ വിമന്‍സ് ഫോറത്തിന്റെയും യൂത്ത് ഫോറത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം നടക്കും. റാഫിള്‍ ടിക്കറ്റിന്റെ ഉദ്ഘാടനമാണ് മറ്റൊരു ഇനം.  

ശിങ്കാരി മേളത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
വേദിയെ ധന്യമാക്കുന്നതാണ് കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍. ചലചിത്ര നടി ദിവ്യ ഉണ്ണിയുടെ നൃത്തം, പിന്നണി ഗായിക അഹി അജയന്‍ ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായികാ ഗായകന്‍മാരെ അണിനിരത്തിക്കൊണ്ട് സംഗീതപ്പെരുമഴ പെയ്യിക്കുന്ന ഗാനമേള, നര്‍മ്മ വിരുന്നൊരുക്കുന്ന സ്‌കിറ്റ്, അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ മിമിക്രി കലാകാരന്‍ സാബു തിരുവല്ലയുടെ വണ്‍മാന്‍ ഷോ, ഹൂസ്റ്റണിലെ സുനന്ദാസ് പെര്‍ഫോമിങ് ആര്‍ട്‌സ് സെന്റര്‍, നൂപുര ടീം എന്നിവരുടെ ഡാന്‍സ് പരിപാടികള്‍ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഹൈലൈറ്റുകളാണ്. രാത്രി 9 മണിക്ക് ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിക്കും.

പ്രവര്‍ത്തനോദ്ഘാടത്തിലേയ്ക്ക് ഫോമായുടെ എല്ലാ കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ ജോര്‍ജ് പാലക്കലോടി, വൈസ് പ്രസിഡന്റ്ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

മാത്യൂസ് മുണ്ടയ്ക്കലാണ് ഇവന്റ് കണ്‍വീനര്‍. കോ-ഓര്‍ഡിനേറ്ററായി സുബിന്‍ കുമാരന്‍ പ്രവര്‍ത്തിക്കുന്നു. ട്രഷററായി ജോയ് എം സാമുവല്‍, പി.ആര്‍.ഒ ആയി അജു വാരിക്കാട്, മീഡിയ കോ-ഓര്‍ഡിനേറ്ററായി സൈമണ്‍ വാളാച്ചേരില്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ചാര്‍ജ് ആയി തോമസ് ജോര്‍ജ്, തോമസ് ഓലിയാന്‍കുന്നേല്‍, രാജന്‍ യോഹന്നാന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. റിസപ്ഷന്‍ കമ്മിറ്റിയുടെ ചുമതല എസ്.കെ ചെറിയാന്‍, എം.ജി മാത്യു എന്നിവര്‍ക്കാണ്. ബാബു മുല്ലശ്ശേരിയാണ് ഫുഡ് കമ്മിറ്റി കണ്‍വീനര്‍. ഫോമാ സതേണ്‍ രീജിയന്‍ ആര്‍.വി.പി ബിജു ലോസണ്‍, ഹൂസ്റ്റൺ റീജിയൻ ചെയർമാൻ രാജേഷ് മാത്യു, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, സണ്ണി കാരിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രോഗ്രാം കമ്മിറ്റിയിലുണ്ട്.

ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിക്കും. 

Join WhatsApp News
രാജൻ ജോർജ് 2024-10-25 22:33:54
രണ്ടര മില്യൺ. ഒരുനിമിഷം കോരിത്തരിച്ചിരുന്നുപോയി.
True man 2024-10-25 23:35:01
Among the present executives, there are three people who worked hard for the election. "Person who leaned against the pole, ran away with the bride". In short " oottukku vannavan pennukku mapilai".
Critic 2024-10-26 03:01:38
Kashtapettavar peruvazhiyil. True man correct
Vedikettukaran 2024-10-26 05:39:09
We are waiting for the "pooram". Why should explain before it happens.
Chanakyan 2024-10-26 11:28:35
One drop of poison can spoil food. One person can spoil their whole group from doing their right job.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക