Image

ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോർക്ക് റീജണൽ കോർഡിനേറ്ററായി ഉഷ ജോർജ്

ശ്രീകുമാർ ഉണ്ണിത്താൻ Published on 26 October, 2024
ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ യോർക്ക്  റീജണൽ  കോർഡിനേറ്ററായി   ഉഷ ജോർജ്

ന്യൂ യോർക്ക് : ഫൊക്കാന വനിതാ ഫോറം ന്യൂ യോർക്ക്  റിജിന്റെ  കോർഡിനേറ്റർ ആയി  ഉഷ ജോർജിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ തെരെഞ്ഞെടുത്തതായി    വിമന്‍സ് ഫോറം    ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള  അറിയിച്ചു.

ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും   പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ ചാരിറ്റി രംഗത്ത്  കൂടുതൽ സജീവമാകണമെന്നാണ്  വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം.  അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നു    പൊതുവെയുള്ള അഭിപ്രായം. അത് കണ്ടറിഞ്ഞുള്ള ഒരു പ്രവർത്തനവുമായാണ് വിമെൻസ് ഫോറം മുന്നോട്ട് പോകേണ്ടെന്നത് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അഭിപ്രായപ്പെട്ടു.
 

സാമൂഹ്യ പുരോഗതിയിൽ    അനിവാര്യമായ  മാറ്റം കൈവരിക്കാൻ  ഇന്ന്  സ്ത്രികൾക്ക് കഴിയുന്നുണ്ട് ,പക്ഷേ പല മേഘലകളിലും ഇപ്പോഴും സാമൂഹ്യ നീതിക്കു വേണ്ടി പൊരുതുന്നുമുണ്ട് . .ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാകണം  ഫൊക്കാന വനിതാ ഫോറം എന്ന് വിമന്‍സ് ഫോറം    ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള  അഭിപ്രായപ്പെട്ടു.

പുതിയതിയ തെരഞ്ഞടുത്തവിമെൻസ് ഫോറം  ന്യൂ യോർക്ക്  റിജിന്റെ ഭാരവാഹികൾക്കു എല്ലാ വിധ ആശംസകളും നേരുന്നതായി   പ്രസിഡന്റ്  സജിമോൻ ആന്റണി  , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ  , ട്രഷർ ജോയി ചാക്കപ്പൻ ,  വിമന്‍സ് ഫോറം  ചെയര്‍പേഴ്‌സണ്‍ രേവതി പിള്ളൈ ,അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള , ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ  റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് , ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ മേരിക്കുട്ടി മൈക്കിൾ , മേരി ഫിലിപ്പ് ,സജു സെബാസ്റ്റ്യൻ  ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ  ലീല മാരേട്ട് , തോമസ് തോമസ്  എന്നിവർ അറിയിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക