ഹൂസ്റ്റൻ: മലയാളികളുടെ പ്രിയതാരവും മുഖ്യാതിത്ഥിയുമായ ലെനയും ഫോമയുടെ പ്രസിഡൻ്റ് ബേബി മണക്കുന്നേലും ഭദ്രദീപം കൊളുത്തി ഫോമയുടെ 2024- 26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
സ്റ്റാഫോർഡിലെ ഇമ്മാനുവൽ സെൻററിൻ്റെ വെളിയിൽ നിന്നും താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി
നൂപുര നൃത്തവിദ്യാലയത്തിലെ കലാകാരികൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര യോടെ പരിപാടികൾക്ക് തുടക്കമായി
ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി ലെന ഉദ്ഘാടന പ്രസംഗം നടത്തി. ലെന പ്രസിഡൻറ് ബേബി മണക്കുന്നേൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലു മാത്യു, ജോ. സെക്രട്ടറി പോൾ ജോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ മാഗ് പ്രസിഡൻറ് മാത്യു മുണ്ടക്കൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.
വിമൻസ് ഫോറം പ്രവർത്തനങ്ങൾ ശ്രീമതി നൂർബിന റഷീദ് ഉൽഘാടനം ചെയ്തു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫോമാ യൂത്ത് പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു.
ഫോമായുടെ 24-26 പ്രവർത്തനങ്ങൾക്ക് പ്ലാറ്റിനം സ്പോൺസർമാരായിട്ടുള്ള ശശിധരൻ നായർ, ജോർജ് ജോസഫ്, ബിജു ലോസൺ എന്നിവരെ ആദരിച്ചു.
ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജ് മാരായ സുരേന്ദ്രൻ പട്ടേൽ, ജൂലി മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
തനിക്കും ടീമിനും നൽകിയ പിൻതുണയിൽ ഫോമാ പ്രവർത്തകരോട് പ്രസിഡൻറ് ബേബി മണക്കുന്നേൽ നന്ദി പറഞ്ഞു. 2026 ലെ കൺവൻഷൻ ചരിത്രം കുറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി ഫോമാ കമ്മറ്റി നടത്തുന്ന റാഫിൾ ടിക്കറ്റിൻ്റെ ഉൽഘാടനവും നടത്തപ്പെട്ടു.
തുടർന്ന് ദിവ്യ ഉണ്ണി, കലാമണ്ഡലം ശ്രീദേവി എന്നിവരുടെ നേതൃത്യത്തിൽ കലാപരിപാടികൾ അരങ്ങേറി.o
സാബു തിരുവല്ലയുടെ മിമിക്രിയും ഉണ്ടായിരുന്നു
see ഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചു