Image

88,856 ഡോളർ മിച്ചം: ബിജു തോണിക്കടവിൽ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

Published on 27 October, 2024
88,856 ഡോളർ മിച്ചം: ബിജു തോണിക്കടവിൽ  പടിയിറങ്ങുന്നത് സംതൃപ്തിയോടെ

ഹ്യൂസ്റ്റൺ: ഫോമായുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക മിച്ചം കാണിക്കുന്ന കണക്ക് അവതരിപ്പിച്ചു പാസാക്കിയാണ്  മുൻ ട്രഷറർ ബിജു തോണിക്കടവിൽ  പടിയിറങ്ങുന്നത് .

കണക്കനുസരിച്ച് 88,856 ഡോളറാണ് നീക്കിയിരുപ്പ്. മൂന്നു ബാങ്ക് അക്കൗണ്ട്കളിലായി 76,678  ഡോളറുണ്ട്. ഇത് കൂടാതെ വയനാടിന് വേണ്ടി ഗോ ഫണ്ട് മീ വഴി സമാഹരിച്ച 12,178 ഡോളറുണ്ട്. മൊത്തം 888,856 ഡോളർ.

ഇതിൽ 40,000 ഡോളറും ഗോ ഫണ്ട് മീ വഴിയുള്ള 12,178 ഡോളറും വയനാട് ദുരിതാശ്വാസത്തിനു നീക്കി വയ്ക്കാൻ നേരത്തെ ജനറൽ ബോഡി തീരുമാനിച്ചിരുന്നു. ബാക്കി തുകയിൽ 21,000 ഡോളർ ഹെല്പിങ് ഹാൻഡ്‌സ് പദ്ധതിക്കുള്ളതാണ്.  അവശേഷിക്കുന്ന 15,000   ഡോളറാണ് പുതിയ സമിതിക്കു പ്രവർത്തന മൂലധനമമായി ലഭിക്കുക.

ഒരു കാലത്ത് നഷ്ടങ്ങളുടെ കണക്ക് മാത്രമായിരുന്നു ഫോമായടക്കമുള്ള സംഘടനകളിൽ. ഭാരവാഹികൾ കൈയിൽ നിന്ന് പണം നഷ്ടപ്പെടുത്തുന്നതാണ്  മുൻകാലങ്ങളിൽ കണ്ടത്. ബെന്നി വാച്ചാച്ചിറ  ഫോമാ പ്രസിഡന്ടായിരിക്കുമ്പോൾ മുതലാണ് അതിനൊരു മാറ്റം വന്നത്. സംഘടനയുടെ വളർച്ചയും പ്രാധാന്യവും ജനപിന്തുണയും ഏറി എന്നാണ്   തുക മിച്ചം  കാണിക്കാൻ കഴിക്കുന്നതിലൂടെ തെളിയിക്കപ്പെടുന്നത്.

ഇപ്രാവശ്യം അമേരിക്കയിൽ തന്നെയുള്ള സാധാരണ പ്രവർത്തകരിൽ നിന്ന് സ്‌പോൺസർഷിപ്പ് നേടാനായി എന്നാണ്  ഡോ ജേക്കബ് തോമസ്-ഓജസ്-ബിജു നേതൃത്വം നൽകിയ  ടീം പറഞ്ഞത്. സണ്ണി വള്ളിക്കളം, ഡോ. ജയ്മോൾ ശ്രീധർ, ജെയിംസ് ജോർജ് എന്നിവരും അതിനു തുണയായി നിന്നു.

വ്യക്തിപരമായും ഈ നേട്ടം ബിജു തോണിക്കടവിലിനു അഭിമാനകരമാണ്. ഫോമയുടെ  ട്രഷറര്‍ക്ക് ഒരു പ്രാധാന്യവും കിട്ടുന്നില്ലെന്ന് മുമ്പ് പല പരാതികളും ഉണ്ടായിരുന്നു. ഫിലഡല്‍ഫിയ കണ്‍വന്‍ഷനില്‍ അന്നത്തെ ട്രഷറര്‍ അത് ജനറല്‍ബോഡിയില്‍ പരസ്യമായി വികാരഭരിതനായി പറയുകയും ചെയ്തതാണ്.

എന്തായാലും അടുത്ത കാലത്തായി ട്രഷറര്‍ക്ക് പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പണം വരുന്നതുകൊണ്ടാകാം ഈ പ്രാധാന്യം. ഇപ്പോഴത്തെ ട്രഷറര്‍ ബിജു തോണിക്കടവിലും മുന്‍ ട്രഷറര്‍ തോമസ് ടി. ഉമ്മനുമൊക്കെ ആ ഗണത്തില്‍ പെടുന്നു.

സാമ്പത്തികമായി ഒരു ടെൻഷനുമില്ലാതെയാണ് ഇപ്രാവശ്യം കൺവൻഷൻ തുടങ്ങിയത്. അത് തന്നെ വലിയൊരു മാറ്റമായി. "ഒരു പൈസ പോലും ദുരുപയോഗം ചെയ്യുകയോ പാഴാക്കുകയോ ചെയ്യില്ല. ഇത് ജനങ്ങളുടെ പണമാണെന്ന ഉത്തമ ബോധ്യമുണ്ട്,"- ബിജു തോണിക്കടവില്‍  കൺവൻഷനു മുൻപ് പറഞ്ഞിരുന്നു.

മുന്‍ ജോയിന്റ് ട്രഷറായി പ്രവര്‍ത്തിച്ചിട്ടുള്ള ബിജുവിന് പണം ചെലവഴിക്കുന്നതിന് കൃത്യമായ നിലപാടുകളുണ്ട്.

സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും മത്സരിക്കുമ്പോഴും അല്ലാത്തപ്പോഴുമൊക്കെ ബിജു തോണിക്കടവിലിന്റെ ഒരു ഫോണ്‍കോള്‍ വല്ലപ്പോഴും ലഭിക്കാത്ത അമേരിക്കൻ  മലയാളികള്‍ ചുരുക്കമായിരിക്കും. ബന്ധങ്ങള്‍ എങ്ങനെ സൃഷ്ടിക്കണമെന്നും അത് എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും ബിജുവില്‍ നിന്ന് പഠിക്കണം.

സുവ്യക്തമായ കാഴ്ച്ചപ്പാടും കര്‍മപരിപാടികളും വ്യക്തിബന്ധങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ജനകീയ പ്രതിഛായയുള്ള സംഘാടകനാണ്  ബിജു തോണിക്കടവില്‍. സംഘടനയില്‍ വലിയ പ്രതീക്ഷകളുണര്‍ത്തുന്ന നേതാവാണ് ബിജു.

see: ഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായി 

Join WhatsApp News
Saju Joseph 2024-10-28 03:27:34
ബിജുവിന് സംതൃപ്തിയാണ് , പക്ഷെ കാശു പോയ ഫോമാക്കാർക്ക് അസംതൃപ്തിയാണ്
Joseph Samuel 2024-10-28 14:18:42
We thought balance amount more than half million? This is not admirable.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക