ന്യൂ യോര്‍ക്ക് : ഫൊക്കാന ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ പ്രഥമ ചാരിറ്റി ക്രിക്കറ്റ് ബാഷ് 2025 ടൂര്‍ണമെന്റ് ജൂണ്‍ 21 ശനിയാഴ്ച സംഘടിപ്പിച്ചിരിക്കുന്നു . ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ ഫ്‌ലയര്‍ ഫൊക്കാന ന്യൂയോര്‍ക് മെട്രോ റീജിയന്‍ പ്രവര്‍ത്തന ഉല്‍ഘാടന ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി പ്രകാശനം ചെയ്തു. ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ബോര്‍ഡ് മെമ്പറുമായ തോമസ് തോമസ് ടൂര്ണമെന്റിനുള്ള എല്ലാ ട്രോഫികളും വാഗ്ദാനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജിയണല്‍ സെക്രട്ടറി ഡോണ്‍ തോമസ്, റീജിയണല്‍ ട്രഷറര്‍ മാത്യു തോമസ്, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ജിന്‍സ് ജോസഫ്, ടൂര്‍ണമെന്റ് പിആര്‍ഓ ജോയല്‍ സ്‌കറിയ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഫൊക്കാന ആദ്യമായി സംഘടിപ്പിക്കുന്ന ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാരിറ്റി കൂടി ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നും വിവിധ മലയാളി ടീമുകള്‍ ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ അണി നിരക്കും. ടൂര്‍ണമെന്റിന് എല്ലാ വിധ സപ്പോര്‍ട്ടും ഫൊക്കാന പ്രസിഡന്റ് സജി മോന്‍ ആന്റണി വാഗ്ദാനം ചെയ്തു. ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള എല്ലാ വിധ സഹകരണവും നോര്‍ത്ത് അമേരിക്കന്‍ മലയാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി റീജിയണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് അഭിപ്രായപ്പെട്ടു. ജൂണ്‍ 21 ശനിയാഴ്ച ക്യുന്‍സ്,ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ടൂര്‍ണമെന്റ് കാണുന്നതിനും,ആസ്വദിക്കുന്നതിനും ഏവരെയും സ്‌നേഹപ്പൂര്‍വം ക്ഷണിക്കുന്നതായി ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ ജിന്‍സ് ജോസഫ് അറിയിച്ചു.