വാഷിംഗ്ടൺ, ഡി.സി: സെനറ്റ് റിപ്പബ്ലിക്കൻ ലീഡർ സ്ഥാനം ഒഴിഞ്ഞ മിച്ച് മക്കോണലിനു പകരം സൗത്ത് ഡക്കോട്ട സെനറ്റർ ജോൺ തൂണിനെ തെരെഞ്ഞെടുത്തു. രണ്ട് വർഷമാണ് കാലാവധി.
രണ്ടാം ബാലറ്റിൽ ടെക്സാസിൻ്റെ ജോൺ കോർണിനെ 29-24 വോട്ടിന് തൂൺ തോൽപിച്ചു. ഫ്ലോറിഡയിലെ റിക്ക് സ്കോട്ട് ആദ്യ ബാലറ്റിൽ 13 വോട്ട് നേടി പുറത്തായി. ആദ്യ ബാലറ്റിൽ കോർണിന് 15 , തുണിനു 23 വോട്ടു വീതമാണ് കിട്ടിയത്..
സെനറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം സേവിച്ച നേതാവായിരുന്ന മിച്ച് മക്കോണൽ-16 വര്ഷം.