ലോസ് ആഞ്ചലസ്: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റേൺ റീജിയന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിപുലമായ റീജിയണല്‍ കമ്മറ്റി രൂപീകരിച്ചു.
വെസ്റ്റേൺ റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫോമ റീജിയനല്‍ വൈസ് പ്രസിഡന്റ് ജോൺസൺ വി ജോസഫിന്റെ (ORUMA, CA) അദ്ധ്യക്ഷതയില്‍, റീജിയനിൽ നിന്നുമുള്ള നാഷണൽ കമ്മറ്റിയംഗങ്ങളായ ജോർജ് കുട്ടി തോമസ് പുല്ലാപ്പള്ളി (KALA, CA), സുജ ഔസോ (VMASC, CA), സാജൻ മൂലേപ്ലാക്കൽ (BAY MALAYLI, CA), എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഐക്യകണ്ഠമായ തീരുമാനം കൈകൊണ്ടത്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ഫോമയിൽ സജീവമായി പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും നോമിനേഷനുകൾ സ്വീകരിക്കുകയും അവർക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകുകയും ആണ് ചെയ്തത്.
പ്രസ്തുത യോഗത്തിൽ റീജിയണിൽ നിന്നും നാഷണൽ ട്രഷററായി മത്സരിച്ചു വിജയിച്ച
ഫോമാ എക്സിക്യൂട്ടീവ് ട്രഷറർ സിജിൽ പാലയ്ക്കലോടി (SARGAM, CA), മറ്റു നാഷണല്‍ കമ്മറ്റിയംഗങ്ങളായ മുൻ ഫോമാ സെക്രട്ടറി ഓജസ് ജോൺ (KAW, WA), ഡോക്ടർ മഞ്ജു പിള്ള (വുമൺസ് ഫോറം, AMA, AZ), ആഗ്നസ് ബിജു (യൂത്ത്, KALA, CA), ശരത് നായർ (യൂത്ത്, AMA, AZ) എന്നിവരെ അനുമോദിക്കുകയുണ്ടായി.
അമേരിക്കയുടെ പശ്ചിമഘട്ടത്തിൽ, പല സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലയാളി അസോസിയേഷനുകളെ ഒരുമിച്ച് പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പുതിയ കമ്മറ്റിയുടെ ഉത്തരവാദിത്വം. അതിനായി ഫോമായുടെ നാഷണൽ കമ്മറ്റിയിലേക്ക് ഈ റീജിയനിൽ നിന്നും ഒൻപത് അംഗങ്ങളാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.
ഫോമ വെസ്റ്റേണ്‍ റീജിയണൽ കമ്മറ്റിയിലേയ്ക്ക് നാഷണൽ കമ്മറ്റി അംഗങ്ങളായ ഈ ഒൻപതു പേരെ കൂടാതെ താഴെപ്പറയുന്നവരെയും തെരെഞ്ഞെടുത്തു. ചെയർ: മുൻ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ് (MANCA, CA), വൈസ് ചെയർ: മുൻ ഫോമ ട്രഷറർ ജോസഫ് ഔസോ (VMASC, CA), സെക്രട്ടറി: മുൻ ഫോമാ നാഷണൽ കമ്മറ്റിയംഗം സജിത് തൈവളപ്പിൽ (AMA, AZ), ജോ. സെക്രെട്ടറി: സെൽബി കുര്യാക്കോസ് (ORUMA, CA), ട്രെഷറർ: മാത്യു ചാക്കോ കൊച്ചുപുരയ്ക്കൽ (IEMA, CA,) PRO: മുൻ ഫോമാ ആർ.വി.പി പന്തളം ബിജു തോമസ് (KALV, NV), വുമൺസ് ഫോറം: മിനി ബൈജു (KALA, CA), ഇന്ദു നായർ (BAY MALAYLI, CA),
യൂത്ത് ഫോറം: ഷാൻ പരോൾ (MANCA, CA) , ഷോണാ സാജൻ (BAY MALAYLI, CA), കൾച്ചറൽ കമ്മറ്റി മെംബേർസ്: രശ്മി സജി കപ്പാട്ടിൽ (IEMA, CA), ബിജി പോൾ (BAY MALAYLI, CA), ഹെൽത്ത് & വെൽനെസ്സ്: മുൻ ഫോമാ നാഷണൽ കമ്മറ്റിയംഗം ജാസ്മിൻ പരോൾ (MANCA, CA), ബിസിനസ്: ബിജു സ്കറിയാ (KAW, WA),
ടെക്നിക്കൽ സപ്പോർട്ട്: ജാക്സൺ പൂയപ്പാടം (MANCA, CA), ഈവന്റ് കോർഡിനേറ്റർ: രാജൻ ജോർജ് (SARGAM, CA), ലാംഗ്വേജ് & എഡ്യൂക്കേഷൻ: മുൻ ഫോമാ ആർ.വി.പി ഡോക്ടർ പ്രിൻസ് നെച്ചിക്കാട്ട് (MANCA, CA)
റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടനം വൈകാതെ നടത്തുവാൻ തീരുമാനിച്ചു. ഭാവിപരിപാടികളുടെ കൂടുതല്‍ വിവരങ്ങളും തീയതികളും പുതിയ കമ്മറ്റി മീറ്റിംഗിനു ശേഷം അറിയിക്കുന്നതായിരിക്കുമെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോൺസൺ വി ജോസഫ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
RVP ജോൺസൺ വി ജോസഫ് , Cell 310 9869672
വാർത്ത: റീജിയണൽ പി.ആർ.ഒ പന്തളം ബിജു തോമസ്.