ന്യു യോർക്ക്: നേതാക്കളും ഫോമാ പ്രവർത്തകരും വലിയ തോതിൽ പങ്കെടുക്കുകയും വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമാവുകയും ചെയ്ത ഫോമാ എമ്പയർ റീജിയന്റെ പ്രവർത്തനോദ്ഘാടനം ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ നിർവ്വഹിച്ചു.
ആർ.വി.പി. പി.ടി. തോമസിന്റെ അധ്യക്ഷതയിൽ മോൻസി വർഗീസ് സ്വാഗതം ആശംസിച്ചു. ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോ. സെക്രട്ടറി പോൾ പി ജോസ്, അഡ്വൈസറി ബോർഡ് ചെയർ ഷിനു ജോസഫ്, കണക്ടിക്കട്ട് റീജിയൻ ആർ.വി.പി. അനിത നായർ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ സംഘടനയുടെ ഒട്ടേറെ മുൻകാല നേതാക്കളും പങ്കെടുത്തു.
ആമുഖ പ്രസംഗത്തിൽ പി.ടി. തോമസ് ആദ്യകാല മലയാളികൾ അനുഭവിച്ച ത്യാഗങ്ങൾ പിന്നീട് വരുന്നവർക്ക് ഗുണപ്രദമായത് ചൂണ്ടിക്കാട്ടി. അത് പോലെ ഫോമായിലെ ആദ്യകാല നേതാക്കളുടെ പ്രവർത്തനങ്ങൾ പിന്നീടുള്ളവർക്ക് സഹായകമാകുകയും സംഘടനയെ ഔന്നത്യയിൽ എത്തിക്കുകയും ചെയ്തു.
യോങ്കേഴ്സ് മേയർ മൈക്ക് സ്പാനോ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ ചൂണ്ടിക്കാട്ടി. സമ്മേളനം നടന്ന യോങ്കേഴ്സ് മാർത്തോമ്മാ ചർച്ചിന്റെ വികാരി റവ. ജോണ് ഫിലിപ്പും ആശംസകൾ നേർന്നു.
സുപ്രധാനമായ ഒട്ടേറെ കാര്യങ്ങൾ ബേബി മണക്കുന്നേൽ സമ്മേളനത്തിൽ അറിയിച്ചു. (പ്രസംഗം അന്യത്ര കാണുക)
യോങ്കേഴ്സ് മലയാളി അസോസിയേഷൻ സമാഹരിച്ച രണ്ടു ലക്ഷം രൂപ ചടങ്ങിൽ വച്ച് ഫോമാ ഹെൽപ്പിംഗ് ഹാൻഡ്സ് ചെയർ ബിജു ചാക്കോയെ പ്രദീപ് നായരും സഹപ്രവർത്തകരും ചേർന്ന് ഏൽപ്പിച്ചു.
ഫോമായുടെ 12 റീജിയനുകളിൽ ശക്തമായ റീജിയനുകളിൽ ഒന്നാണ് എമ്പയർ എന്ന് ജനറൽ സെക്രട്ടറി ബൈജു വർഗീസ് ചൂണ്ടിക്കാട്ടി . റീജിയന്റെ മികച്ച പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ആശംസിച്ചു.
രണ്ടര മില്യൺ ഡോളറിന്റെ പ്രോജക്ട് ബജറ്റ് അവതരിപ്പിച്ച ഫോമാ ട്രഷറർ സിജിൽ പാലക്കലോടി കാലിഫോർണിയയിൽ നിന്നാണ് എമ്പയർ റീജിയന്റെ പ്രവർത്തനോദ്ഘാടനത്തിന് എത്തിച്ചേർന്നത്. കേരളത്തിലെയും അമേരിക്കയിലെയും കാനഡയിലെയും മലയാളികൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാണ് ഈ ബജറ്റെന്ന് പാലക്കലോടി സൂചിപ്പിച്ചു. എമ്പയർ റീജിയനിൽ നിന്നുള്ള മുൻകാല ഭാരവാഹികളെയും അദ്ദേഹം അനുസ്മരിച്ചു. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീം നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു
സരസമായ പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വാചാലനായി. മുൻ കമ്മിറ്റി മിച്ചം വച്ച തുക ഏൽപ്പിച്ചുവെന്നും തെറ്റായ പ്രചാരണമൊന്നും വിശാസിക്കരുതെന്നും ഷാലു പറഞ്ഞു. ചോദിക്കാതെ തന്നെ ഉപദേശങ്ങൾ നൽകുന്ന അഡ്വൈസറി കൗൺസിൽ ചെയർ ഷിനു ജോസഫും ഇലക്ഷനിൽ തന്റെ എതിരാളി ആയിരുന്ന സണ്ണി കല്ലൂപ്പാറയുമൊക്കെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമര്ശവിഷയമായി.
തങ്ങളെ വിശ്വസിച്ച് വോട്ട് നൽകിയവരോട് നീതി പുലർത്തുമെന്ന് ജോയിന്റ് സെക്രട്ടറി പോൾ പി.ജോസ് ഉറപ്പുനൽകി. വയനാട് പ്രോജക്ടിന്റെ ഭാഗമായി വീടുകൾ നിർമ്മിച്ച് നൽകുന്നതിന് അദ്ദേഹം ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
ശാരീരികാസ്വാസ്ഥ്യം മൂലം വിഷമത്തിലായിരുന്നുവെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പറഞ്ഞു. ബേബി മണക്കുന്നേൽ ടീമിന്റെ നേതൃത്വത്തിൽ ഫോമായുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും തന്റെ സജീവമായ പിന്തുണ ഉണ്ടായിരിക്കും.
അവിഭക്ത ഫൊക്കാന പ്രസിഡന്റ് ജെ. മാത്യുസ്, മുൻ ജനറൽ സെക്രട്ടറി ജോൺ സി. വർഗീസ് (സലിം) തുടങ്ങിയവരും, ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ ജോഫ്രിൻ ജോസ്, സണ്ണി കല്ലൂപ്പാറ തുടങ്ങിയവരും പ്രസംഗിച്ചു.
ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർ ജോഫ്രിൻ ജോസ്, കംപ്ലയിൻസ് കൗൺസിൽ വൈസ് ചെയർ ഷോബി ഐസക്ക്, നാഷണൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ, മോളമ്മ വർഗീസ്, ഡൊണൾഡ് ജോഫ്രിൻ, പി. ആർ. ഓ ഷോളി കുമ്പിളുവേലിൽ, പ്രദീപ് നായർ, തോമസ് കോശി, ജോസ് മലയിൽ, ആശിഷ് ജോസഫ്, തോമസ് സാമുവൽ, ജോസഫ് വടശേരി, റോയ് ചെങ്ങന്നൂർ, സോണി വടക്കേൽ, ഫിലിപ്പ് സാമുവൽ തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു.
എൽസി ജൂബ് ആയിരുന്നു എംസി.
ബേസിൽ മത്തായിയും ഏഞ്ചലാ മാത്യുവും ദേശീയ ഗാനങ്ങൾ ആലപിച്ചു. സെന്റ് തോമസ് കൊയർ ദേശഭക്തി ഗങ്ങൾ ആലപിച്ചു.
വിപിൻ കുമാർ മിമിക്രി അവതരിപ്പിച്ചു. സാത്വിക സ്കൂൾ ഓഫ് ഡാൻസ് നൃത്തം അവതരിപ്പിച്ചു. ജോസഫ് വടശേരി, ബിൽജിൻ വർഗീസ്, ജോസഫ് ഉമ്മൻ എന്നിവർ ഗാനങ്ങളാലപിച്ചു.
എബ്രഹാം കെ. എബ്രഹാം നന്ദി പറഞ്ഞു.
നാടൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.