ലോകത്ത് ഏറ്റവും അറിയപ്പെടുന്ന പ്രവാസി സംഘടനയാണ്.ഫൊക്കാന.അതുകൊണ്ടുതന്നെ ഈ സംഘടന ലോക മലയാളികളുടെ അഭിമാന സ്തംഭമാണ് എന്ന് നാഷണൽ പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചിക്കാഗോയിൽ വെച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘടനയും സംഘടനയിലെ അംഗങ്ങളും പരസ്പര ബഹുമാനവും സഹവർത്തിത്വവും സഹായവും മുറുകെപ്പിടിച്ചാണ് പ്രവർത്തിക്കുന്നതും മുന്നോട്ടുപോകുന്നതും. ഈ ആശയങ്ങളും ആദർശങ്ങളും തന്നെയാണ് ഫൊക്കാന ഡ്രീം ടീം തയ്യാറാക്കിയ കർമ്മ പദ്ധതികൾക്ക് പിന്നിലുള്ളതെന്നും ഡോ. സജിമോൻ ആന്റണി വ്യക്തമാക്കി.
യോഗത്തിൽ അധ്യക്ഷത വഹിച്ചത് ഫൊക്കാനാ മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് സന്തോഷ് നായരാണ്. ഹാളിൽ നിറഞ്ഞുകൂടിയ മലയാളി സമൂഹത്തെ ഫൊക്കാനക്കുവേണ്ടി അഭിവാദ്യം ചെയ്ത സന്തോഷ് നായർ, കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി അമേരിക്കൻ മണ്ണിലെ എല്ലാ മലയാളികളുടെയും സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു വേണ്ടി കൈകൊണ്ടിട്ടുള്ള ധീരമായ നിലപാടുകൾ ആണ് ഫൊക്കാനയെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി. സംഘടനയുടെ ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ജനാധിപത്യപരവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെയാണ് ഡോ. സജിമോൻ ആന്റണി നേതൃത്വം നൽകിയ ഡ്രീം ടീം വിജയം നേടി സംഘടനയെ നയിക്കുവാൻ നിയോഗിക്കപ്പെട്ടതെന്നും ഫൊക്കനയ്ക്ക് പകരം വെക്കാൻ ഫൊക്കാന മാത്രമേ ഉള്ളൂ എന്നും സന്തോഷ് നായർ അഭിപ്രായപ്പെട്ടു.
ഇലിനോയിസ് സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൻ യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. ലോകശക്തിയായി നിലകൊള്ളുന്ന അമേരിക്ക എന്ന രാജ്യം എല്ലാ പൗരന്മാർക്കും തുല്യ അവകാശവും തുല്യ നീതിയും നൽകുന്നു. ഇത്തരം ഒരു രാജ്യത്തിൻറെ ഭാവി ഭാഗദേയം നിർണയിക്കുന്നതിൽ അമേരിക്കൻ ജനതയോടൊപ്പം തന്നെ നിർണായക പങ്കുവഹിക്കാൻ പ്രവാസി ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികൾക്കും സാധിക്കുമെന്നും പറഞ്ഞ അദ്ദേഹം ഇത്തരത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുവാൻ ഫോക്കാന നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ആശംസകൾ രേഖപ്പെടുത്തി.
യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചത് സെന്റ് മേരിസ് പള്ളി ഇടവക വികാരി ഫാദർ സിജു മുടകോടിൽ ആണ്. ഫൊക്കാന നാഷണൽ നേതാക്കളെ ചിക്കാഗോയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ ചാരിതാർത്ഥ്യം ഉണ്ടെന്ന് സ്വാഗത പ്രസംഗകൻ കൂടിയായ ഫൊക്കാനാ നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് വ്യക്തമാക്കി. അമേരിക്കൻ മലയാളികളുടെ ഒത്തൊരുമയുടെ പ്രതീകമാണ് ഫൊക്കാന എന്നും സംഘടനയുടെ സ്വീകാര്യത അനുദിനം വർദ്ധിച്ചു വരുന്നതിനുള്ള തെളിവാണ് കൂടുതൽ സംഘടനകൾ ഫൊക്കാനയുടെ ഭാഗമാകുന്നത് എന്നതിൽ നിന്നും നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതെന്നും പ്രവീൺ തോമസ് തന്റെ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തനിക്കും താൻ ഉൾപ്പെട്ട ഡ്രീം ടീമിനും വോട്ട് ചെയ്ത് വിജയത്തിലേക്ക് എത്തിച്ച ചിക്കാഗോയിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് പ്രവീൺ തോമസ് തന്റെ സ്വാഗതപ്രസംഗം അവസാനിപ്പിച്ചത്.
സംഘടനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള കർമ്മപദ്ധതികൾ യോഗത്തിൽ വച്ച് ഫൊക്കാനാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ വിശദീകരിച്ചു. ഫൊക്കാന ഒന്നേയുള്ളൂ എന്നും അതിന്റെ യശസ്സിന് കളങ്കം വരുത്തുവാൻ ആരെയും അനുവദിക്കാതെ അംഗങ്ങളെല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഡ്രീം ടീം അവതരിപ്പിച്ചിട്ടുള്ളത് മികച്ച പദ്ധതികൾ ആണെന്നും അവ മികച്ച രീതിയിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട് എന്നും വിശദീകരിച്ച ശ്രീകുമാർ ഉണ്ണിത്താൻ എല്ലാ റീജനുകളിലെയും മീറ്റിങ്ങുകളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി.
സജിമോൻ ആൻറണിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹെൽത്ത് കാർഡ് പദ്ധതിയുടെയും വരാനിരിക്കുന്ന ഗ്ലോബൽ വില്ലേജ് പദ്ധതിയുടെയും മേന്മകൾ വിശദീകരിച്ചാണ് ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ സതീശൻ നായർ സംസാരിച്ചത്. നർമ്മത്തിലൂന്നിയ സംഭാഷണം കൊണ്ട് സദസ്സിനെ കയ്യിലെടുത്ത് ട്രസ്റ്റി ബോർഡ് മെമ്പർ തോമസ് തോമസും, പുതിയ ഭാരവാഹികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു .മുൻ റീജണൽ വൈസ് പ്രസിഡൻറ് ഫ്രാൻസിസ് കിഴക്കേകുറ്റും യോഗത്തെ അഭിസംബോധന ചെയ്തു. എന്നും ഫൊക്കാനയ്ക്കൊപ്പം താൻ ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടുതൽ യുവാക്കളെ രംഗത്തേക്ക് കൊണ്ടുവരാനാണ് ഫൈക്കാനാ നേതൃത്വം ശ്രമിക്കുന്നത് എന്നും ഇതിന് എല്ലാ ചെറുപ്പക്കാരുടെയും പിന്തുണ വേണമെന്നും യൂത്ത് റെപ്രസെന്ററ്റീവ് വരുൺ നായർ നായർ അഭ്യർത്ഥിച്ചു.
ഫൊക്കാനാ ദേശീയ നേതൃത്വത്തിന് എന്നും അകമഴിഞ്ഞ പിന്തുണ നൽകുന്ന മിഡ് വെസ്റ്റ് റീജിയന്റെ അകമഴിഞ്ഞ പിന്തുണ ഡ്രീം ടീമിന് വാഗ്ദാനം ചെയ്തും എല്ലാ വിജയാശംസകളും നേർന്നുമാണ് മുൻ ഫിനാൻസ് കമ്മിറ്റി ചെയർമാനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജെയ്‌ബു കുളങ്ങര സംസാരിച്ചത്. പുതിയ ടീമിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും എല്ലാവരെയും ചേർത്തുപിടിക്കുന്ന ഫൊക്കാനാ പ്രസിഡന്റിന്റെ ശൈലി മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടിയും പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻപ്രസിഡന്റും എൻആർഐ റിപ്പോർട്ടർ ചീഫ് എഡിറ്ററുമായ ബിജു കിഴക്കേകുറ്റ് യോഗത്തിൽ ആശംസകൾ നേർന്നു. അടുത്ത തലമുറയ്ക്ക് നമ്മുടെ നാടിന്റെ പൈതൃകവും സംസ്കാരവും മണ്ണിൻറെ മണവും ഗന്ധവും പകർന്നു നൽകുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏവരാലുംഅംഗീകരിക്കപ്പെടേണ്ടതാണെന്നാണ് ഗീതാ മണ്ഡലം പ്രസിഡൻറ് ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടത്. ഫൊക്കാനാ റീജിയണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വിമൻസ് ഫോറം എപ്പോഴും ഉണ്ടാകുമെന്ന ഉറപ്പാണ് വിമൻസ് ഫോറം റീജിയണൽ കോഡിനേറ്റർ സുജ ജോണിന് നൽകാൻ ഉണ്ടായിരുന്നത്. പുതിയ കമ്മിറ്റിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് മുൻ ട്രസ്റ്റി ബോർഡ് അംഗവും മലയാളി അസോസിയേഷൻ പ്രസിഡണ്ടും ബ്രദേഴ്സ് ക്ലബ്ബിൻറെ മുൻപ്രസിഡന്റുമായ ടോമി അമ്പേനാട്ടും യോഗത്തിൽ സംസാരിച്ചു.
മികച്ച ടീം വർക്കാണ് ഇപ്പോൾ ഫൊക്കാനയിൽ ഉള്ളതെന്ന് വിമൻസ് ഫോറം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുനിതാ ചാക്കോ അഭിപ്രായപ്പെട്ടു. ചിക്കാഗോ മികച്ച ടീം വർക്കാണ് ഇപ്പോൾ ഫൊക്കാനയിൽ ഉള്ളതെന്ന് വിമൻസ് ഫോറം നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സുനിതാ ചാക്കോ അഭിപ്രായപ്പെട്ടു. ചിക്കാഗോ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ആൽവിൻ ഷുക്കൂർ, കേരള മലയാളി അസോസിയേഷൻ പ്രസിഡൻറ് ആന്റോ കവലക്കൽ, ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത്, അനിൽകുമാർ പിള്ള, ജോർജ് പണിക്കർ, ബെഞ്ചമിൻ തോമസ് ( വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്) ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് സണ്ണി വള്ളികുളം, വാചകം ചീഫ് എഡിറ്റർ ജോസ് ചെന്നിക്കര , മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ചിക്കാഗോ പ്രസിഡന്റ് സുശീൽ കുമാർ തുടങ്ങിയവരും യോഗത്തിൽ പ്രസംഗിച്ചു.
റീജണൽ ഭാരവാഹികളായ സായ് പുല്ലാപ്പള്ളിയിൽ, മനോജ് വഞ്ചിയിൽ, സേവ്യർ ഒറവനാക്കുളത്തിൽ, ബോബി വർഗീസ്, ലിനു എം ജോസഫ്, നിരൻ മുണ്ടിയിൽ, ലീല ജോസഫ്, ജോർജ് കുര്യാക്കോസ്, ജോസ് ജോർജ്, ഫെറാൾഡ് ഫിഗരാദോ, പ്രജിൽ അലക്സാണ്ടർ, അഖിൽ മോഹൻ, ഡോ. ജോ എം ജോർജ്, ഡോ. സൂസൻ ചാക്കോ, ബിന്ദു കൃഷ്ണൻ, വിജി നായർ, മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, ഷൈബു കിഴക്കേകുറ്റ്, ജോജോ എടക്കര, ജോൺസൺ കാരിക്കൽ, ലിസ് ടോം മാത്യു, സൈമൺ പള്ളിക്കുന്നേൽ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം കൊടുത്തു.
ഉദ്ഘാടന സമ്മേളനത്തിന്റെ എംസി ആയി ജോയിന്റ് സെക്രട്ടറി നിഷ എറിക്കും, കലാപരിപാടികളുടെ എംസിയായി വിമൻസ് ഫോറം റീജിയണൽ സെക്രട്ടറി ഡോക്ടർ സുമിത പണിക്കരും സമ്മേളനം നിയന്ത്രിച്ചു. റീജണൽ ട്രഷറർ ബൈജു കണ്ടത്തിൽ സമ്മേളന യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. സമ്മേളനത്തിന് മികവ് പകർന്ന് ടീം രംഗീലയും, സൗപർണിക കലാക്ഷേത്രവും, സെറാഫിൻ ബിനോയിയും, ഐശ്വര്യ സുധീഷും അവതരിപ്പിച്ച പാട്ടും ഡാൻസും കൂടാതെ സിനിമ/സീരിയൽ ഡബ്ബിങ് ആർട്ടിസ്റ്റ് സാബു തിരുവല്ല അവതരിപ്പിച്ച സ്റ്റേജ് ഷോയും അരങ്ങേറി.