Image

ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആശംസകൾ

ശ്രീകുമാർ ഉണ്ണിത്താൻ Published on 28 November, 2024
ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ്ങ് ആശംസകൾ

ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ  നല്ല കാര്യങ്ങൾക്കും  നമ്മെ  സഹായിച്ചവർക്കും നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു ദിനം ആണല്ലോ താങ്ക്സ് ഗിവിങ്ങ് .ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഒരു സുവർണ്ണ കാലഘട്ടം നൽകിയതിന് ഏവരോടും നന്ദി പറയുന്നു . അമേരിക്കക്കാരുടെ ജീവിതത്തിൽ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ  ലോകത്തിലെ തന്നെ  ഏറ്റവും വലുതും പഴക്കവും ആയ മലയാളീ സംഘടനായായ  ഫൊക്കാന  ഏവർക്കും താങ്ക്സ് ഗിവിങ്ങ് ആശംസകൾ നേരുന്നു.

2024 -2026 കമ്മിറ്റി സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടു നാലു മാസം തികയുബോൾ തന്നെ മിക്ക റീജനുകളുടെയും ഉൽഘാടനം നിറഞ്ഞ സദസുകളിൽ നടത്തുകയും അവയിലെല്ലാം വലിയ ഒരു പിന്തുണയുമാണ് ഫൊക്കാനക്ക്  ലഭിക്കുന്നത്.

ദുർഘടം പിടിച്ച പല വഴികളിലും യാത്ര ചെയ്ത സമയത്തു പ്രസ്‌ഥാനത്തെ നല്ല ഒരു സ്ഥാനത്തു എത്തിക്കുന്നതിൻ.അമേരിക്കൻ-കനേഡിയൻ മലയാളികളുടെ നിർലോഭമായ സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്നു . അനേകം ജീവ കാരുണ്യ പ്രവർത്തങ്ങൾ..നടപ്പിലാക്കിവരുന്നു . അംഗ സംഘടനകളുടെ എണ്ണത്തിൽ നിർണായക വർധനവുണ്ടായി, പത്തിൽ അധികം പുതിയ സംഘടനകൾ അംഗ്വത്തിന് സമീപിച്ചിട്ടുണ്ട് . ഒരു ചരിത്ര നിമിഷങ്ങളിലൂടെ ആണ് സംഘടന ഇന്ന്  മുന്നോട്ട് പോകുന്നത്.

നല്ല ജന മുന്നേറ്റം ഫൊക്കാന പ്രവർത്തനങ്ങളിൽ കാണാൻ കഴിയുന്നു . സംഘടനയെ അരികിൽ ചേർത്തു നിർത്തി    ആശ്ലേഷിച്ച എല്ലാ അംഗ സംഘടനകൾക്കും, അൻപതംഗ നാഷനൽ കമ്മിറ്റിക്കും ട്രസ്റ്റി ബോർഡിനും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ പൂചെണ്ടുകള്‍. ഉന്നതിയുടെ പടവുകൾ ചവുട്ടി കയറാൻ നിരന്തരം സഹായിക്കുന്ന  ജഗദീശ്വരന് ഈ താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ ആയിരം നന്ദി.  

ഇന്നലെകളുടെ ഓര്‍മകളെ ഒരു നിധിപോലെ മനസ്സില്‍ സൂക്ഷിച്ച് ഇന്നിന്റെ നേരിനെ വെല്ലുവിളിയായി സ്വീകരിച്ച് നാളെയുടെ പ്രതീക്ഷയിലേക്ക് നടന്നു നീങ്ങുന്ന ഈ  അവസരത്തിൽ  ഫൊക്കാന ഏവർക്കും  താങ്ക്സ് ഗിവിങ്ങ് ആശംസകൾ അറിയിക്കുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു .

Join WhatsApp News
ആദ്യം തന്നവന് നന്ദി പിന്നെ സ്വീകരിച്ചവന് 2024-11-28 21:37:00
ഫൊക്കാനയും ഫോമയും കോമയും ഒക്കെ ഇങ്ങനെ മൃഷ്ടാംഗം മുക്ക് മുട്ടെ വിഴുങ്ങാൻ , ഈ രാജ്യത്തെ ഇങ്ങനെയാക്കി തീർത്ത വെളുമ്പനും , കറുമ്പനും ഒരു നമസ്കാരം കൊട്. എന്നിട്ട് ഏമ്പക്കം വിട്
Ameikkayile Communist leader 2024-11-28 21:44:08
പൊക്കാനാ യുടെയും, FOMA convention നടത്തിയ സ്ഥലമായ FONTAKANA, FOണ്ടാക്കാനാ യുടെയും, അഭിവാദ്യങ്ങൾ ആശംസകൾ. എന്നാൽ ആഘോഷം ഇ പി ജയരാജന്റെ പരിപ്പുവടയും, കട്ടൻചായയും കഴിച്ചു കൊണ്ട് നമുക്ക് ആരംഭിക്കാം.
josecheripuram 2024-11-29 03:24:31
We carry the same old "Fatherless" events such as carrying our old traditions, When I talked to a young women of our community, who didn't want get get married, She simply said "I don't want to have a family life like my parent's have. Now you know Why our young generation are unmarried.
josecheripuram 2024-11-29 03:41:24
" ENNA ONDAKKANA"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക