Image

2024-26 ഫോമാ വിമൻസ് ഫോറം ടീമിന്റെ ആദ്യ ചാരിറ്റി പ്രവർത്തനം ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന്

മീട്ടു റഹ്മത്ത് കലാം Published on 10 December, 2024
2024-26 ഫോമാ വിമൻസ് ഫോറം ടീമിന്റെ ആദ്യ ചാരിറ്റി പ്രവർത്തനം ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന്

കൊല്ലം കാനറാ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി(ആർഎസ്ഇടിഐ) സഹകരിച്ച് ഫോമാ വിമൻസ് ഫോറം 2024-26 ലെ  ആദ്യ ചാരിറ്റി പ്രവർത്തനം നടത്തുന്നതായി ചെയർപേഴ്സൺ സ്മിത നോബിൾ അറിയിച്ചു.
" ഉന്നതി എന്ന ഈ പദ്ധതിയുടെ ഭാഗമായി കൊല്ലം കുളത്തുപ്പുഴ മേഖലയിലെ ആദിവാസി സമൂഹത്തിനുവേണ്ടി 
ബാംബൂ ക്രാഫ്റ്റ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചിരുന്നു. മുള ഉപയോഗിച്ച് പാത്രങ്ങളും കരകൗശല വസ്തുക്കളും നിർമ്മിക്കാനുള്ള പരിശീലനം  പൂർത്തിയാക്കുകയും തുടർന്നുള്ള പരീക്ഷയിൽ വിജയിക്കുകയും ചെയ്ത 33 യുവതി-യുവാക്കൾക്ക് ഡിസംബർ 6 ന് കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്  ജില്ലാ കളക്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഓരോരുത്തർക്കും 5000 രൂപ വില വരുന്ന ടൂൾ കിറ്റും നൽകി. ഇതിനായുള്ള തുകയാണ് ഫോമാ വിമൻസ് ഫോറം കൈമാറിയത്.
ന്യൂയോർക്കിലുള്ള ജൂലി ബിനോയ് (ട്രഷറർ) വഴിയാണ് ആദിവാസികൾക്ക് ടൂൾ കിറ്റ് വിതരണം ചെയ്യാൻ പണം ആവശ്യമുണ്ടെന്നറിഞ്ഞത്.


വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പണം സമാഹരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടേമിലെ ആദ്യത്തെ ചാരിറ്റി പ്രവർത്തനമാണിത്. 

എക്സിക്യൂട്ടീവ് കമ്മിറ്റിയെ ബന്ധപ്പെട്ടപ്പോൾ വളരെ നല്ല പ്രോത്സാഹനവും പൂർണ പിന്തുണയും ലഭിച്ചു. ഫോമാ ജോയിന്റ് ട്രഷറർ അനുപമ വിമൻസ് ഫോറത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും ഇടയിലൊരു ലൈസൺ പേഴ്സണായുണ്ട്. ഭരണസമിതിയുടെ ആത്മാർത്ഥത കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് പ്രേരണയും ഊർജ്ജവും നൽകുകയാണ്.വിജി എബ്രഹാം, ബിനോയ് തോമസ്, ജിഷോ തോമസ്,ലിസ് പൗലോസ്,ഷെറിൽ കൊച്ചുമ്മൻ എന്നീ സ്പോൺസർമാരോടും ഈ പദ്ധതിക്കൊപ്പം നിന്നതിൽ അകമഴിഞ്ഞ നന്ദിയുണ്ട്." സ്മിത നോബിൾ പറഞ്ഞു.

സ്മിത നോബിൾ(ചെയർപേഴ്സൺ),ആശ മാത്യു (സെക്രട്ടറി),ജൂലി ബിനോയ് (ട്രഷറർ),ഗ്രേസി ജെയിംസ് (വൈസ് ചെയർപേഴ്സൺ),വിഷിൻ ജോ,സ്വപ്ന സജി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി)മഞ്ജു പിള്ള (ജോയിന്റ് ട്രഷറർ) എന്നിവരടങ്ങുന്ന ഊർജ്ജസ്വലമായ വിമൻസ് ഫോറം ടീമിന്  എല്ലാവിധ പിന്തുണയുമായി ബേബി മണക്കുന്നേൽ (പ്രസിഡന്റ്),ബൈജു വർഗീസ് (ജനറൽ സെക്രട്ടറി),സിജിൽ പാലക്കലോടി (ട്രഷറർ),ശാലു പുന്നൂസ് (വൈസ് പ്രസിഡന്റ് ), പോൾ ജോസ് (ജോയിന്റ് സെക്രട്ടറി ), അനുപമ കൃഷ്ണൻ (ജോയിന്റ് ട്രഷറർ) എന്നിവരുൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിരാലംബരായ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അവിടത്തെ അന്തേവാസികളുടെ സ്വയംതൊഴിൽ പര്യാപ്തതയ്ക്കുള്ള പദ്ധതികളും വിമൻസ് ഫോറത്തിന്റെ പരിഗണനയിലുണ്ട്. ആദ്യമായി  വനിതകൾക്കുമാത്രമായി ഒരു സമ്മിറ്റ് 2025 ന്റെ അവസാനപാദത്തിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.  തയ്യൽ മെഷീൻ വിതരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിന് ധനസഹായം എന്നിങ്ങനെ നിരവധി പ്രോജക്ടുകളുടെ പണിപ്പുരയിലാണ് വിമൻസ് ഫോറം പ്രവർത്തകർ. 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക