Image

ഫോമായുടെ ക്യാപിറ്റൽ റീജിയൻ യൂത്ത് ചെയറായി സവിയേന വിജോയ്

Published on 14 December, 2024
ഫോമായുടെ ക്യാപിറ്റൽ റീജിയൻ യൂത്ത് ചെയറായി സവിയേന വിജോയ്

അമേരിക്കൻ മലയാളികളിലെ ഇളമുറക്കാരിൽ കേരള  സംസ്കാരവും പൈതൃകവും ഉയർത്തിപ്പിടിക്കാൻ ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സവിയേന വിജോയ്, ഫോമാ 2024-26 ക്യാപിറ്റൽ റീജിയൻ യൂത്ത് ചെയറായി തിരഞ്ഞെടുക്കപ്പെട്ടു.

കൈരളി എന്ന സംഘടനയിലൂടെ തന്റെ പ്രവർത്തനമികവും നേതൃപാടവവും തെളിയിച്ചിട്ടുള്ള സവിയേന യുവതലമുറയെ അമേരിക്കൻ മലയാളി സംഘടനകളിലെ പ്രവർത്തനങ്ങളിൽ ചേർത്തുനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. യുവതയുടെ ചിന്തകളും വേറിട്ട ആശയങ്ങളും പകർന്നുകൊണ്ട് ഫോമായ്ക്ക് ഒരു മുതൽക്കൂട്ടായി സവിയേന തുടർന്നും ഒട്ടേറെ കാര്യങ്ങൾ ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ആർ. വി.പി ലെൻജി ജേക്കബ് ചൂണ്ടിക്കാട്ടി

പബ്ലിക് ഹെൽത്ത് സയൻസിൽ ബിരുദം കരസ്ഥമാക്കിയ സവിയേന, നിലവിൽ മെഡിക്കൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നതോടൊപ്പം ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ എംഎസ് പഠനത്തിനുള്ള തയ്യാറെടുപ്പിലുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക