എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള ഭാഷക്കും എഴുത്തിനും തീരാ നഷ്ടമാണ് എം.ടി യുടെ വിയോഗം. അരികുവല്‍കരിക്കപ്പെട്ട മനുഷ്യരുടെ ആരും പറയാന്‍ മടിച്ച കഥകളിലൂടെയും തിരക്കഥകളിലൂടെയും മലയാള സിനിമയെ ഉയര്‍ന്ന തലത്തിലേക്ക് നടത്തിച്ച മഹാപ്രതിഭയായിരുന്നു എം.ടി. അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുകയും, മലയാള സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ വരച്ചുകാട്ടുകയും ചെയ്തതാണ്. അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ എക്കാലവും മലയാളികളുടെയും ലോകസാഹിത്യപ്രേമികളുടെയും മനസുകളില്‍ നിലനില്‍ക്കും. എം.ടി. യുടെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമായിരിക്കുന്നതെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.