Image

ഓ ഐ സി സി (യു കെ) നോര്‍ത്താപ്റ്റണ്‍ റീജിയന് നവനേതൃത്വം; ജോര്‍ജ് ജോണ്‍ പ്രസിഡന്റ്, റെജിസണ്‍ ജനറല്‍ സെക്രട്ടറി, സിനു ജേക്കബ് ട്രഷറര്‍

റോമി കുര്യാക്കോസ് Published on 28 December, 2024
 ഓ ഐ സി സി (യു കെ) നോര്‍ത്താപ്റ്റണ്‍ റീജിയന് നവനേതൃത്വം; ജോര്‍ജ് ജോണ്‍ പ്രസിഡന്റ്, റെജിസണ്‍ ജനറല്‍ സെക്രട്ടറി, സിനു ജേക്കബ് ട്രഷറര്‍

നോര്‍ത്താംപ്ടണ്‍ : ഓ ഐ സി സി (യു കെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ പുനസംഘടിപ്പിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനും റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായുമാണ് റീജിയന്‍ പുനസംഘടിപ്പിച്ചത്.

ഓ ഐ സി സി (യു കെ) നോര്‍ത്താംപ്ടണ്‍  റീജിയന്‍ പ്രസിഡന്റ് അജിത്കുമാര്‍ സി നായര്‍ - ന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ജനറല്‍  ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗ നടപടികള്‍ക്ക് ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് മണികണ്ഠന്‍ ഐക്കാട് നേതൃത്വം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് യോഗം ആശംസകള്‍ നേര്‍ന്നു. ദേശിയ ഗാനത്തോടെ യോഗം അവസാനിച്ചു.

നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവര്‍ത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകള്‍ / യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം കെ പി സി സിയില്‍ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍  റീജിയന്‍ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റി കവട്രിയില്‍ നടന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ വച്ച് രൂപീകരിച്ചിരുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) നോര്‍ത്താംപ്ടണ്‍ റീജിയന്‍ ഭാരവാഹികള്‍:

പ്രസിഡന്റ്: 
ജോര്‍ജ് ജോണ്‍

വൈസ് പ്രസിഡന്റുമാര്‍: 
ഷിജിന്‍ ഷാജി

ജനറല്‍ സെക്രട്ടറി: 
റെജിസണ്‍

ട്രഷറര്‍: 
സിനു ജേക്കബ്

മറ്റു ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക