Image

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2024 അവാര്‍ഡുകള്‍ സമ്മാനിച്ചു

Published on 28 December, 2024
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2024 അവാര്‍ഡുകള്‍ സമ്മാനിച്ചു

10, 12 ക്ളാസ്സുകളില്‍ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.  ബഹ്റൈനിലും, കേരളത്തിലും പഠിച്ച 34 കുട്ടികളാണ്  2024 ലെ  കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹരായത്.  ബഹ്റൈനില്‍ പഠിച്ച കുട്ടികള്‍ നേരിട്ടും, നാട്ടില്‍ പഠിച്ച കുട്ടികളുടെ  രക്ഷിതാക്കളും ബഹ്റൈന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് വിശിഷ്ടാഥികളില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

  കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍  അദ്ധ്യക്ഷനായ ചടങ്ങ്  ഹവാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജിത സതീഷ് ഉത്ഘാടനം ചെയ്തു.  പി. എം. ഓ ഇന്ത്യ നാഷണല്‍ ഡിസാസ്റ്റര്‍ ഗ്രൂപ്പ് അംഗവും,  കന്‍സള്‍ട്ടന്റും ആയ  ഡോ.  അനൂപ് അബ്ദുള്ള  മുഖ്യാതിഥിയായും,  സീനിയര്‍ കൗണ്‍സിലറും,  പ്രവാസി ഗൈഡന്‍സ് ഫോറം ചെയര്‍മാനുമായ  ഡോ.  ജോണ്‍ പനക്കല്‍ മുഖ്യ പ്രഭാഷകന്‍ ആയും  പങ്കെടുത്തു.  കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍  സ്വാഗതവും, ട്രെഷറര്‍ മനോജ് ജമാല്‍ നന്ദിയും അറിയിച്ചു. 

വൈസ് പ്രസിഡന്റ് കോയിവിള  മുഹമ്മദ്, സെക്രട്ടറി അനില്‍കുമാര്‍ , അസി. ട്രെഷറര്‍ കൃഷ്ണകുമാര്‍  എന്നിവര്‍ സന്നിഹിതരായിരുന്നു.  നിസാര്‍ കൊല്ലം എക്‌സലന്‍സ് അവാര്‍ഡ്  ചടങ്ങുകള്‍ നിയന്ത്രിച്ചു.  അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ ആയ ജഗത് കൃഷ്ണകുമാര്‍, കിഷോര്‍ കുമാര്‍,  രാജ് കൃഷ്ണന്‍ ,  ബിജു ആര്‍ പിള്ള, രഞ്ജിത്, മജു വര്‍ഗീസ്, ഷമീര്‍ സലിം, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് മെംബേര്‍സ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകള്‍  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2024 അവാര്‍ഡുകള്‍ സമ്മാനിച്ചു
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2024 അവാര്‍ഡുകള്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക