ഹൂസ്റ്റണ്‍: ഫോമാ സതേണ്‍ റീജിയന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണിലെ ഭവനരഹിതരായവര്‍ക്ക് ഫുഡ് ഡൈവ് നടത്തി. ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന 200-ലേറെ പേര്‍ക്കാണ് ഈ ക്രിസ്മസ് കാലത്ത് ഭക്ഷണമെത്തിച്ചുകൊടുത്ത് ഫോമാ സതേണ്‍ റീജിയണ്‍ സാമൂഹിക പ്രതിബദ്ധത പ്രകടമാക്കിയത്.
വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുകയെന്നത് ഏറ്റവും മഹത്തരമായ പുണ്യപ്രവര്‍ത്തിയാണെന്നും ഫോമാ സതേണ്‍ റീജിയന്റെ ഇത്തരത്തിലുള്ള വിവിധങ്ങളായ സാമൂഹിക സേവന പ്രവര്‍ത്തികള്‍ മാതൃകാപരമാണെന്നും ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. സതേണ്‍ റീജിയന്റെ ഈ സംരംഭത്തിന് നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പും കൈത്താങ്ങായി.
ഡിസംബര്‍ 22-ാം തീയതി രാവിലെ 11 മണിക്ക് തുടങ്ങിയ പരിപാടികള്‍ക്ക് ബേബി മണക്കുന്നേല്‍, 2026-ലെ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, ഫോമാ സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ രാജേഷ് മാത്യു, സതേണ്‍ റീജിയണ്‍ ട്രഷറര്‍ ജോയി എന്‍ സാമുവേല്‍, സണ്ണി കാരിക്കല്‍, ശശി പിള്ള, പൊടിയമ്മ പിള്ള, സഞ്ജു, സുനില്‍, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.