Image

2026-ലെ ഫോമാ കണ്‍വന്‍ഷന്‍ വേദി 'വിൻധം ഹോട്ടലു'മായി കരാർ ഒപ്പുവച്ചു

എ.എസ് ശ്രീകുമാര്‍ Published on 31 December, 2024
2026-ലെ  ഫോമാ കണ്‍വന്‍ഷന്‍ വേദി  'വിൻധം ഹോട്ടലു'മായി കരാർ  ഒപ്പുവച്ചു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ അരങ്ങേറുന്ന 'വിൻധം ഹൂസ്റ്റണ്‍' ഹോട്ടല്‍ അധികൃതരുമായി ഫോമാ ഭാരവാഹികള്‍ കോണ്‍ട്രാക്ടില്‍ ഒപ്പുവച്ചു. ഡിസംബര്‍ 24-ാം തീയതി രാവിലെ 11 മണിക്ക് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിന്‍ഡം ഹോട്ടല്‍ സെയില്‍സ് റെപ്രസെന്റേറ്റീവ് ഓബെര്‍ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കരാറൊപ്പിട്ടത്.

2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയം. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങളള്‍ക്കായി 700 മുറികള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ബേബി മണക്കുന്നേല്‍ അറിയിച്ചു.

2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍, യുവജനങ്ങള്‍ക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ഹാള്‍ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകള്‍ക്കായി 12-ഓളം ഹാളുകളും 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ബങ്ക്വറ്റ് ഹാളും 1250 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ലോട്ടും ബുക്ക് ചെയ്തുകഴിഞ്ഞു. കണ്‍വന്‍ഷന് 19 മാസം ശേഷിക്കെയാണ് വളരെ നേരത്തെ തന്നെ വേദി നിശ്ചയിച്ചതും മുറികളും മറ്റ്  അനുബന്ധ സൗകര്യങ്ങളും മുന്‍കൂട്ടി ഉറപ്പാക്കിയിരിക്കുന്നതുമെന്ന് ഫോമാ പി.ആര്‍.ഒ ഷോളി കുമ്പിളുവേലി പറഞ്ഞു.

ഹൂസ്റ്റണിലുള്ള ഫോമാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹോട്ടല്‍ അധികൃതരുമായി കരാറൊപ്പിട്ടത്. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂസ് മുണ്ടയ്ക്കല്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, ഫോമാ മുന്‍ ട്രഷറര്‍ എം.ജി മാത്യു, സതേണ്‍ റീജിയണ്‍ പ്രസിഡന്റ് രാജേഷ് മാത്യു, സതേണ്‍ റീജിയണ്‍ ട്രഷറര്‍ ജോയി എന്‍ സാമുവേല്‍, മാഗ് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എസ്.കെ ചെറിയാന്‍, സതേണ്‍ റീജിയണ്‍ വിമന്‍സ് ഫോറം സെക്രട്ടറി ആന്‍സി സാമുവേല്‍, ശശി പിള്ള, പൊടിയമ്മ പിള്ള, സണ്ണി കാരിക്കല്‍, അഡ്വ. മാത്യു വൈരമണ്‍, ബിനീഷ്, ജിനു, ബാബു മുല്ലശ്ശേരില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വര്‍ണാഭമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കിയാണ് വിപുലമായ രീതിയില്‍ ഫോമായുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നടത്തുന്നതെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. 

Join WhatsApp News
Event manager 2024-12-31 19:20:59
Are you not ashamed of booking hotel with out conducting any events after the election?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക