Image

സ്റ്റീവനേജില്‍ കരോള്‍-പുല്‍ക്കൂട്-ഭവനാലങ്കാര മത്സരങ്ങള്‍ ഗുഹാതുരുത്വമുണര്‍ത്തി; ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം ജനുവരി 11 ന്.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 06 January, 2025
സ്റ്റീവനേജില്‍ കരോള്‍-പുല്‍ക്കൂട്-ഭവനാലങ്കാര മത്സരങ്ങള്‍ ഗുഹാതുരുത്വമുണര്‍ത്തി; ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം ജനുവരി 11 ന്.

സ്റ്റിവനേജ്: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സര്‍ഗ്ഗം സംഘടിപ്പിച്ച കരോള്‍-പുല്‍ക്കൂട്-ട്രീ-ഭവനാലങ്കാര മത്സരങ്ങള്‍ ആകര്‍ഷകവും, ഗുഹാതുരത്വം ഉണര്‍ത്തുന്നതുമായി.

സ്റ്റീവനേജ് എം പി കെവിന്‍ ബൊണാവിയ ക്രിസ്തുമസ്സ് ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു  നല്‍കുന്നതാണ്. സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍, മേയറസ് പെന്നി ഷെങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കു ചേരുകയും, ക്രിസ്തുമസ് പുല്‍ക്കൂട്-അലങ്കാര മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്.

കലാസന്ധ്യയില്‍ അരങ്ങേറുന്ന സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങളില്‍ സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍പേഴ്‌സണും, സ്റ്റീവനേജ് ഫെസ്റ്റിവല്‍ അടക്കം പരിപാടികളുടെ മുഖ്യ സംഘാടകയുമായ ഹിലാരി സ്പിയേഴ്സ്  ആതിഥേയത്വം സ്വീകരിച്ചു പങ്കെടുക്കും. യുഗ്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലോത്സവമേളയുടെ  കോര്‍ഡിനേറ്ററും, ലൂട്ടന്‍ കേരളൈറ്റ് അസ്സോസ്സിയേഷന്‍ പ്രസിഡണ്ടുമായ അലോഷ്യസ് ഗബ്രിയേല്‍ ആഘോഷത്തില്‍ യുഗ്മ പ്രതിനിധിയായി പങ്കു ചേരുന്നതുമാണ്.

മികവുറ്റ സംഗീത-നടന-നൃത്തങ്ങള്‍ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പ്രമുഖ മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് കമ്പനിയായ 'ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്', സെന്റ് ആല്‍ബന്‍സിലെ ഭക്ഷണ പ്രിയരുടെ രുചിക്കൂട്ടും, പാര്‍ട്ടി വേദിയുമായ 'ചില്‍@ചില്ലീസ്' കേരള ഹോട്ടല്‍, യു കെ യിലെ പ്രമുഖ ഹോള്‍സെയില്‍ ഫുഡ്- ഇന്‍ഗ്രിഡിയന്‍സ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ 'ബെന്നീസ് കിച്ചണ്‍' അടക്കം സ്ഥാപനങ്ങള്‍ സര്‍ഗ്ഗം ആഘോഷത്തില്‍ സ്‌പോണ്‍സര്‍മാരായിരിക്കും.

സംഗീത-നൃത്ത-നടന ആഘോഷസന്ധ്യയില്‍ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്.'ബെന്നീസ്സ് കിച്ചന്‍' തയ്യാറാക്കുന്ന സ്വാദിഷ്ടമായ ത്രീ കോഴ്‌സ് ക്രിസ്തുമസ്സ് ഡിന്നര്‍ ആഘോഷത്തിലെ ഹൈലൈറ്റാവും.

ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതവും, സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദിയും ആശംസിക്കും.സ്റ്റീവനേജ് കരോള്‍ ടീം നയിക്കുന്ന കരോള്‍ ഗാനാലാപനം തുടര്‍ന്ന് ഉണ്ടായിരിക്കും.

സര്‍ഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അപ്പച്ചന്‍ കണ്ണഞ്ചിറ: 07737956977, സജീവ് ദിവാകരന്‍: 07877902457, ജെയിംസ് മുണ്ടാട്ട്: 07852323333

Venue: Barnwell Upper School, Shephall, SG2 9SR
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക