Image

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 22 January, 2025
 ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും.

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. വെംബ്ലിയിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും, ദിവ്യകാരുണ്യ ആരാധനക്കും കൂടാതെ കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും, രോഗശാന്തിക്കും അനുബന്ധ  ശുശ്രൂഷകളാവും വെംബ്ലിയില്‍ നയിക്കപ്പെടുക.വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ നൈറ്റ്  വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന,പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ,  ഹീലിംഗ് പ്രയര്‍, ആരാധന, തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കര്‍മ്മങ്ങളും ശുശ്രുഷകളും  സമാപിക്കും.

ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-

മനോജ്തയ്യില്‍-
07848808550,
മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258

നൈറ്റ് വിജില്‍ സമയം:
ജനുവരി 24, വെള്ളിയാഴ്ച, രാത്രി 19:30 മുതല്‍ 23:30 വരെ.

Venue: St. Joseph RC Church, 339 Harrow Road, Wembley HA9 6AG.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക