സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: ഫെബ്രുവരി 15 - ന് ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന പ്രഥമ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിലേക്കുള്ള രജിസ്ട്രേഷന്‍ തുടരുന്നു.
സ്റ്റോക്ക് - ഓണ്‍ - ട്രെന്‍ന്റിലെ സെന്റ്. പീറ്റേഴ്‌സ് കോഫ് അക്കാഡമിയില്‍ വച്ച് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ നിര്‍വഹിക്കും. യു കെയില്‍ ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്ന പൊതു വേദി എന്ന പ്രത്യേകതയും ഓ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റിനുണ്ട്.
രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, ഇന്‍കാസ് മുന്‍ പ്രസിഡന്റ് എം മഹാദേവന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇന്റര്‍മീഡിയേറ്റ് വിഭാഗം, 16 ടീമുകള്‍ മത്സരിക്കുന്ന നാല്‍പത് വയസിനു മുകളില്‍ പ്രായമുള്ള വിഭാഗം എന്നിങ്ങനെ രണ്ട് കാറ്റഗറികളായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം ഫെബ്രുവരി 3 വരെ മാത്രമായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് മാത്രമായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുക.
സമ്മാനങ്ങള്‍
ഡബിള്‍സ് ഇന്റര്‍മീഡിയേറ്റ് വിഭാഗം:
£301+ ട്രോഫി
£201+ ട്രോഫി
£101+ ട്രോഫി
40 വയസ്സിനു മുകളിലുള്ള വിഭാഗം:
£201+ ട്രോഫി
£101+ ട്രോഫി
£75 + ട്രോഫി
ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ വിളിച്ചു ടീമുകള്‍ക്ക് മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ടീമുകള്‍ക്ക് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള ഡാറ്റാ ഫോമും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ ഫോം:
https://forms.gle/DFKCwdXqqqUT68fRA
ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോര്‍ഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:
ഷൈനു ക്ലെയര്‍ മാത്യൂസ്: +44 7872 514619
വിജീ കെ പി: +44 7429 590337
ജോഷി വര്‍ഗീസ്: +44 7728 324877
റോമി കുര്യാക്കോസ്: +44 7776646163
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങള്‍ നടക്കുന്ന വേദി:
St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR