Image

പ്രവാസി തൊഴിലാളി സാഹോദര്യത്തിന്റെ നേർകാഴ്ചയായി നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ് ഇഫ്താർ സംഗമം.

Published on 22 March, 2025
പ്രവാസി തൊഴിലാളി സാഹോദര്യത്തിന്റെ നേർകാഴ്ചയായി നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്  ഇഫ്താർ സംഗമം.


അൽഹസ്സ: പ്രവാസലോകത്തിന്റെ തൊഴിലാളി സാഹോദര്യത്തിന്റെ കൂട്ടായ്മയിൽ നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഹഫുഫ് യുണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസിൽ നടന്ന ഇഫ്താർ സംഗമത്തിന് ഹഫുഫ് യൂണിറ്റ് ഭാരവാഹികളായ ഷിഹാബ് കാരാട്ട്, അനിൽ ശ്രീകാര്യം, സുലൈമാൻ, റിയാസ്, സുനിൽ, സുശീൽ കുമാർ എന്നിവർ നേതൃത്വം നൽകി.


നവയുഗം അൽഹസ്സ മേഖലാ കമ്മിറ്റി ഭാരവാഹികളായ വേലു രാജൻ, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, നാസർ മസ്രോയ, ബക്കർ മൈനാഗപ്പള്ളി, ഷിബു താഹിർ, റഷീദ് മസ്രോയ, സന്തോഷ് സനയ്യ തുടങ്ങിവരും,  വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യൂണിറ്റ് ഭാരവാഹികളും, തൊഴിലാളികളും  ഉൾപ്പെടെ നിരവധി പ്രവാസികൾ  ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക