മെല്‍ബണ്‍: കേരളത്തില്‍നിന്നും ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കായി റോഡ് ഷോയുമായി ഓസ്ട്രേലിയയില്‍ എത്തിയ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഒഐസിസി ന്യൂസിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
ഒരു വിദേശ രാജ്യത്ത് വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ തരണം ചെയ്ത് ഒഐസിസി എന്ന സംഘടനയുടെ കീഴില്‍ ഒരു മാധ്യമം വിജയിപ്പിച്ചെടുത്ത അണിയറ ശില്‍പ്പികളെ മന്ത്രി അഭിനന്ദിച്ചു.
ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ എല്ലായിടങ്ങളിലും പത്രം കാണാനായതും സംഘാടകരുടേയും പ്രവര്‍ത്തകരുടേയും ഒരുമിച്ചുള്ള കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
ഒഐസിസി ന്യൂസിന്റെ എഡിറ്റര്‍ ജോര്‍ജ് തോമസ് മന്ത്രിക്ക് പത്രത്തിന്റെ പുതിയ ലക്കം കൈമാറി. ഒഐസിസി ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് എം. ജോര്‍ജ്, ഒഐസിസി വിക്ടോറിയ പ്രസിഡന്റ് ജോജി കാഞ്ഞിരപ്പള്ളി, ഒഐസിസി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു സ്കറിയ, കെഎസ്യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ ബോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.