സിഡ്നി: കെഎംസിസി ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍ ഈദ് സംഗമം നടത്തി. സിഡ്നിയിലെ റൈഡില്‍ സംഘടിപ്പിച്ച പരിപാടി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഖാസിം പേലാട്ട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബാസ് സ്വാഗതം പറഞ്ഞു. സലാം നദ്വി, റഹൂഫ്, ഷമീര്‍, നിസാര്‍, നിയാസ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന നാടന്‍ കലാ പരിപാടിള്‍ ശ്രദ്ധേയമായി. കോല്‍ക്കളിയും ഒപ്പനയും ജനശ്രദ്ധയാകര്‍ഷിച്ചു. കുക്കിംഗ് കോമ്പറ്റീഷന്, മെഹന്തി കോമ്പറ്റീഷന്, വടംവലി, മാപ്പിളപ്പാട്ടുകള്‍ എന്നിവയും ശ്രദ്ധേയമായി. ജാനിസ് നന്ദി പറഞ്ഞു.