പെര്‍ത്ത് : മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ നര്‍മ്മം വിതറി കുടുംബ സദസുകളുടെ പ്രിയതാരം ജയറാമും സംഘവും 2013 ഏപ്രില്‍ 27 ന് (ശനി) പെര്‍ത്തില്‍ എത്തുന്നു.
അഭിനയ ജീവിതത്തിന്റെ 25 വര്‍ഷം പിന്നിടുന്ന ജയറാം ഓസ്ട്രേലിയന്‍ മലയാളികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുവാനാണ് എത്തുന്നത്. ജയറാമിന്റെ ഓസ്ട്രേലിയന്‍, ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ പ്രോഗ്രാം ആണ് പെര്‍ത്തില്‍ ഏപ്രില്‍ 27 ന് അരങ്ങേറുന്നത്. മലയാള സിനിമാ ലോകത്തെ ഒരുഡസനിലേറെ അഭിനയ പ്രതിഭകളാണ് ആഘോഷങ്ങള്‍ക്കായി ജയറാമിനൊപ്പം എത്തുന്നത്.
പ്രവാസി മലയാളികള്‍ കണ്ടു മടുത്ത സ്ഥിരം സ്കിറ്റുകള്ക്കപ്പുറം പുതുമയുള്ള സാക്ഷാത്കാരത്തിനു പരിഗണന നല്കി അണിയിച്ചൊരുക്കുന്ന 'ജനപ്രിയനാം ജയറാം' എന്ന ആഘോഷത്തില്‍ തന്റെ സ്വരമാധുരികൊണ്ട് ജനമനസുകള്‍ കീഴടക്കിയ അഫ്സല്, പുതുതലമുറയുടെ ഗായിക ഗായത്രി, അഭ്രപാളിയിലെ കൊച്ചു കുട്ടുകാരുടെ പ്രിയതാരം ഗിന്നസ് പക്രു , മലയാള ചലച്ചിത്ര വേദിയിലെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്ഭാവപകര്ച്ച നല്കിയ ഭാവന, മലയാളികളെ ഹാസ്യത്തിന്റെ രസക്കുട്ടുകള്‍ കൊണ്ട് കുടുകുടെ ചിരിപ്പിക്കുന്ന സാജന് പള്ളുരുത്തി, രമേശ് പിഷാരടി, ബൈജു പുന്നപ്ര, സന്തോഷ് കേശവ്, എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം പാര്‍വതിയും സംഗമിക്കുന്നു.
വി 4 Importersനുവേണ്ടി പെര്‍ത്ത് പാരമൗണ്ട് എന്റര്ട്ടയിന്മെന്റ് ഗ്രൂപ്പ് അണിയിച്ചൊരുക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വേണു 0405900320, ഷിബു നായര്‍ 0412225674 ജോജി 0450004698, ജോണ്‍ സാമുവേല്‍ 0450239519 എന്നിവരുമായോ perthjayaramshow@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.