ഹൈഡല്‍ബര്‍ഗ് : ജര്‍മനിയിലെ മലയാളി സമൂഹം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ പരമ്പരാഗതമായി നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ
ജനനതിരുനാളും എട്ടുനോമ്പ് ആഘോഷവും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.
സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഹൈഡല്‍ബര്‍ഗ് സൗത്തിലുള്ള മാര്‍ക്കൂസ് ഹൗസ്
ഇവന്ജലിക്കല് ദേവാലയത്തില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര
ഓര്‍ത്തഡോക്സ് സഭയുടെ ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ്
ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ.ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരി
മുഖ്യകാര്‍മികത്വം വഹിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസ, നേര്‍ച്ച
വിളമ്പ്, സമൂഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ശോശാമ്മ വര്‍ഗീസ് : 0622176939
തോമസ് വര്‍ഗീസ് : 07251 18174
കോശി കുരുവിള: 0621 6298492