മെല്‍ബണ്‍: വിക്ടോറിയന്‍ മള്‍ട്ടികള്‍ച്ചറല്‍ അവാര്‍ഡ് ഡോ. സജീവ് കോശിക്ക് സമ്മാനിച്ചു. സാംസ്കാരിക വൈവിധ്യ മേഖലയിലും സാമൂഹിക സൗഹാര്‍ദരംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴചവയ്ക്കുന്നവര്ക്കാണ് ഈ പുരസ്കാരം.
ദന്തരോഗവിദഗ്ധനായ ഡോ. സജീവ് കോശി ഓസ്ട്രേലിയയിലെ ദന്തചികിത്സാമേഖലയില്‍ സജീവ സാന്നിധ്യമാണ്. ദന്താരാഗ്യ രംഗത്ത് ഡോ. സജീവ് കോശി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. വിക്ടോറയിയിലെ ഗവര്‍ണറുടെ വസതയില്‍ നടന്ന ചടങ്ങില്‍ വിക്ടോറിയ പ്രീമിയര്‍ ടെഡ് ബെയ്ലിയു ഡോ. സജീവ് കോശിക്ക് പുരസ്കാരം സമ്മാനിച്ചു. മുന്‍പും നിരവധി പുരസ്കാരങ്ങള്‍ ഡോ. സജീവ് കോശിയെ തേടിയെത്തിയിട്ടുണ്ട്.