മെല്‍ബണ്‍: മെല്‍ബണിലെ ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ ക്രിസ്മസ് പുതവത്സരാഘോഷം മെല്‍ബണിലെ ലെസ്റ്റര്‍ പാര്‍ക്കില്‍ ബാര്‍ബിക്യു പരിപാടികളോടെ നടത്തപ്പെട്ടു. അന്‍പതോളം കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
രാവിലെ 10 മുതല്‍ പാര്‍ക്കില്‍ അംഗങ്ങള്‍ എല്ലാം ഒന്നിച്ചുകൂടി ബാര്‍ബിക്യു പരിപാടികള്‍ ആരംഭിച്ചു. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാകായിക പരിപാടികള്‍ നടന്നു. പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏകദേശം മൂന്നോടെ ആഘോങ്ങള്‍ സമാപിച്ചു. ബെറിക്ക് അയല്‍ക്കൂട്ടത്തിന്റെ ബാര്‍ബിക്യു പരിപാടിയില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളും കോ-ഓര്‍ഡിനേറ്റര്‍ ഷിബു നന്ദി അറിയിച്ചു.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍