വോക്കിങ്: വോക്കിങ് മലയാളി അസോസിയേഷന്റെ ഓണാഘോഷം കേരളത്ത നിമയാര്‍ന്ന രീതിയില്‍
ആഘോഷിച്ചു. ഓള്‍ഡ് വോക്കിങ് കമ്യുണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടി വോക്കിങ്
ബോറോ കൗണ്‍സില്‍ അംഗം ബ്രയാന്‍ ക്രോസ്, കൗണ്‍സിലര്‍ ടിന ലിടിങ്ടണ് എന്നിവര്‍
ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ആയിരുന്ന യുക്മ
വൈസ് പ്രസിഡന്റ് വിജി കെ പി ഓണസന്ദേശം നല്കി.
യുക്മ പ്രസിഡന്റായി
വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വോക്കിങ് മലയാളി അസോസി യേഷന്‍ സ്ഥാപക പ്രസിഡന്റ്
വര്‍ഗീസ് ജോണിനെ യോഗത്തില്‍ അഭിനന്ദിച്ചു.
അസോസിയേഷന് പ്രസിഡന്റ് ജോണ്‍
മൂലെക്കുന്നേല് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതവും
ജോയിന്റ് ട്രഷറര്‍ അബ്രാഹം നന്ദിയും പറഞ്ഞു. ജോയി പൗലോസ്, ബോബന്, ജോസഫ്
ജോര്‍ജ്, ബിനോയി ചെറിയാന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഉദ്ഘാടന യോഗത്തിനു ശേഷം അജിത നമ്പ്യാരുടെ നേതൃത്വത്തില്‍ ഷീബ ബിനോയ്,
ലവലി സണ്ണി, ഗ്രീഷ്മ സന്തോഷ്, ബിബി , ജോസലിന്‍ എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര
ശ്രദ്ധേയമായി. തുടര്‍ന്ന് വടംവലി മത്സരം നടന്നു. വനിത കള്‍ ഉള്‍പ്പടെ ആറു ടീമുകള്‍
പങ്കെടുത്ത മത്സരം കാണാന്‍ എത്തിയ വോക്കിങ് മേയര്‍ കെന്‍ ഹോവാര്‍ഡിന്റെ ഭാര്യ
സാലി, ഷീബ ബിനോയി നയിച്ച വനിതാ ടീമില്‍ ഇടം നേടി. ആവേശം നിറഞ്ഞ മത്സരത്തില്‍ പുരുഷ
വിഭാഗത്തില്‍ നിന്ന് ഡിജു സെബാസ്റ്റിയന്, ബോബന്, ഷാഹൂല്‍, ബിജോ, ജെറി, സാജു,
മനോജ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ചാക്കോ, സോളസ്, ദില്ജോ, സുനില്‍,
ബോബി, സുജീഷ് ,റെജി എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ
വിഭാഗത്തില്‍ ഷീബ ബിനോയി, ത്രേസ്യമ്മ മാണി, ഗ്രീഷ്മ സന്തോഷ്, റിയ ജെയിന്, ജൂബി
ജോയി, നിറ്റി ലോറന്‍സ് എന്നിവരോടൊപ്പം മാഡം മേയര്‍സ് ഉള്‍പ്പെട്ട ടീം ഒന്നാം
സ്ഥാനം നേടി.
രണ്ടാം സ്ഥാനത്ത് മിനി സ്റ്റാലിന്, ലവലി സണ്ണി, ആന്‍സി
എബ്രഹാം, ലാലി ആന്റ ണി, ക്രിസ്റ്റീന വര്‍ഗീസ്, സാറ ബാബു, അമ്മു സാജു
എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. ഫൈനലില്‍ എത്തിയ ടീം അംഗങ്ങളെ വോക്കിങ്
മേയര്‍ പരിച യപ്പെട്ടു.
വടംവലി മത്സരത്തിനു ശേഷം നടന്ന മുപ്പതു തരം
വിഭവങ്ങളും നാലു തരം പായസവും ഉള്‍പ്പടെയുള്ള ഓണസദ്യ ആയിരുന്നു ആഘോഷ പരിപാടിയുടെ
മുഖ്യ ആകര്‍ഷണം. വോക്കിങ് മേയറും ഭാര്യയും തൂശനിലയില്‍ വിളമ്പിയ ഓണസദ്യ കഴിച്ചു.
ഓണസദ്യ ക്കു ശേഷം നടന്ന യോഗത്തില്‍ അസോസിയേഷന് അംഗങ്ങളുടെ മക്കളില്‍ നിന്ന്
ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിക്ക് നല്കി വരുന്ന നൂറ്റി ഒന്ന്
പൗണ്ടിന്റെ കാഷ് അവാര്‍ഡ് വോക്കിങ് മേയര്‍ ക്രിസ്റ്റീന വര്‍ഗീസിനു നല്കി.
കൂടാതെ യുക്മ സൗത്ത് വെസ്റ്റ് -ഈസ്റ്റ് റീജിയന് വോക്കിങില്‍ നടന്ന കായിക
മേളയില്‍ വിജയികളായ ബേസില്‍ തോമസ്, ഏയ്ഞ്ചല്‍ അഗസ്റിന്‍, ലവലി സണ്ണി, ഗ്രീഷ്മ
സന്തോഷ്, ഷീബ ബിനോയ്, സുധീപ്, നീതാ ബിനോയ് എന്നിവര്‍ക്ക്
സര്‍ട്ടിഫിക്കറ്റുകള്‍ മേയര്‍ വിതരണം ചെയ്തു.
യുകെയിലെ ഗായകനായ ജയ്സന്
പീറ്റര്‍ അവതരിപ്പിച്ച വിവിധ ഭാഷാ ഗാനങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ജാസ്മിന്റെയും നിറ്റിയുടെയും പാട്ടുകള്‍ ഗാനമേളക്ക് മാറ്റുകൂട്ടി.
ആന്‍
മരിയ സണ്ണിയും ഡോണ ഡറിക്കും അവതരിപ്പിച്ച ഡാന്‍സോടെ കലാപരിപാടികള്‍ക്ക്
തുടക്കമായി. ലിയ ജെയിന് അവതരിപ്പിച്ച കീ ബോര്‍ഡ് പ്രകടനം, ഏയ്ഞ്ചല്‍ അഗസ്റിന്‍,
എമിലിന് അഗസ്റിന്‍ എന്നിവര്‍ അവതരിപ്പിച്ച കൃഷ്ണനും രാധയും ജോയല്‍ ജോസ്,
ജോബിന് ജോസ്, ഷാരോണ്‍ സ്റ്റാലിന് എന്നിവരും അമ്മു സണ്ണി, മേഘ്ന രാജേഷ്, ലിയ
ജെയിന്, നീന ബിനോയ് എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകളും ആഘോഷ
പരിപാടികള്‍ക്ക് കൊഴുപ്പേകി. ഏയഞ്ചല്‍ അഗസ്റിനും ജിന്‍ഷാ ജോഷിയും അവതരിപ്പിച്ച
സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് ശേഷം ജോഹന റിയ സുനില്‍ അവതരിപ്പിച്ച സിംഗിള്‍
ഡാന്‍സ്, എമിലിന് അഗസ്റിന്‍, ഷാനിയ സ്റ്റാലിന്, അപ്പു സണ്ണി, എല്‍ദോ ബിനോയി,
നോയല്‍ സിജോ, നീന ബിനോയി എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ എന്നിവ
കരഘോഷ ത്തോടെ കാണികള്‍ സ്വീകരിച്ചു. ഷാനിയ സ്റ്റാലിന്, നീന ബിനോയി, നീതാ ബിനോയി,
എന്നിവര്‍ അവതരിപ്പിച്ച സംഗീതങ്ങള്‍, ഹസ്ന ഷഹൂല്‍ അവതരിപ്പിച്ച ക്ലാസ്സിക്കല്‍
ഡാന്‍സും ഇംഗ്ലീഷ് സോങ്ങും ശ്രദ്ധേയമായി.
കലാഭവന്‍ നൈസ്, അജിത നമ്പ്യാര്‍
എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ ഡാന്‍സ് പഠിച്ചു വരുന്നത്. കഴിഞ്ഞ മൂന്നു
വര്‍ഷമായി വോക്കിങ് മലയാളി അസോസിയേഷന്റെ അഭ്യമുഖ്യത്തില്‍ വാക്കിങില് എല്ലാ
ശനിയാഴ്ചയും ഡാന്‍സ് പരിശീലനം നടന്നു വരുന്നു.