ഹൈഡല്‍ബര്‍ഗ് : കൈരളി ഫെറൈന് ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 17 ന്
ശനിയാഴ്ച്ച വൈകുന്നേരം 05 മണിക്ക് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ
പാഫന്ഗ്രുണ്ട് സെന്റ് മരിയന്‍ പള്ളി ഹാളില്‍ വച്ച് ആഘോഷിക്കുന്നു.
കേരളത്തനിമയുടെ നാടന്‍ കലാരൂപങ്ങളായ കൈകൊട്ടിക്കളി, വില്ലടിച്ചാന്‍പാട്ട്,
നാടോടി നൃത്തം, തുമ്പിതുള്ളല്‍ , കടുവാകളി, ഭരതനാട്യം, ഡാന്‍സ് ടു ബി
ഫ്രാങ്ക്ഫര്‍ട്ട്, ഏകാങ്ക നാടകം 'മാവേലി' എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്
മാറ്റു കൂട്ടുന്നു. കൂടാതെ ആകര്‍ഷകമായ സമ്മാനങ്ങളോടെ തമ്പോലയും
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772), ശോശാമ്മ
വര്‍ഗീസ് (06221-769309), അച്ചാമ്മ പുത്തൂര്‍ (06324-980752), തോമസ്
വര്‍ഗീസ് (07251-18174), ഗ്ലോറി അബ്രാഹം (0621-684500) എന്നിവരുമായി
ബദ്ധപ്പെടുക.