മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന് (ങങഎ) എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ദേശീയ ക്രിക്കറ്റ് മത്സരത്തില്‍ സൂര്യ ക്ലൈട്ടണ് വിജയിച്ചു. 1001 ഡോളറും ട്രോഫിയും കരസ്ഥമാക്കി. 12 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സൂര്യ ക്ലൈട്ടണ് ടിഎസ് -11നെയാണ് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാന്നു സൂര്യ ക്ലൈട്ടണ് വിജയികളാകുന്നത്. റണ്ണറപ്പിനുള്ള 500 ഡോളര്‍ ടിഎസ് -11ന് ലഭിച്ചു.
മാന്‍ ഓഫ് ദി മാച്ച് ആയി ബിനോയ് ഉണ്ണികൃഷ്ണനും മികച്ച ബാറ്റ്സ്മാന് ആയി വില്ലി വിന്‍സന്റും മികച്ച ബൗളര്‍ ആയി അബ്ദുള്‍ നാസറിനെയും തെരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എംഎംഎഫ് പ്രസിഡന്റ് ഡോ. ഷാജി വര്‍ഗീസ്, മറ്റു ഭാരവാഹികളായ അജി പുനലൂര്‍, ജിസ്മോന് കുര്യന്, ബിജു അരീക്കള്, ചാക്കോ, അംപയര്‍ ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ വിതരണം ചെയ്തു.
മാന്‍ ഓഫ് ദി മാച്ചിനുള്ള ട്രോഫി ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസിയും കാഷ് അവാര്‍ഡ് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് തോമസ് ജോസഫും നല്കി.