ഗ്രോസ്ഗെരാവ് : നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷവും സില്‍വര്‍
ജൂബലിയും സംയുക്തമായി ഒക്ടോബര്‍ 01 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 04.30 ന് വാള്‍ബൂര്‍ഗാ പള്ളി ഹാളില്‍ വച്ച് പരിപാടികള്‍
തുടങ്ങും. മുഖ്യ അതിഥിയായ ഗ്രോസ്ഗെരാവ് ജില്ലാ പ്രതിനിധി വാള്‍ട്ടര്‍
ആസ്റ്റ്ഹൈമര് ഓണ-സില്‍വര്‍ ജൂബലി ആഘോഷം ഉദ്ഘാടനം ചെയ്യും.
ഈശ്വര
പ്രാര്‍ത്ഥന, അത്തപ്പൂവിടല്‍, കൈകൊട്ടിക്കളി, മഹാബലിയുടെ വരവേല്‍പ്പ്,
ഗ്രോസ്ഗൊവ് ലയം ഗ്രൂപ്പിന്റെ മ്യൂസിക്, മെറീനാ ദേവസ്യാ ഗ്രൂപ്പിന്റെ
ലൈഫ് മ്യൂസിക്, ശ്രീമയി രമേഷിന്റെ ഗാനം എന്നീ പരിപാടികള്‍ ഉണ്ടായിരിക്കും.
കൂടാതെ ലയം ഫ്രാങ്ക്ഫര്‍ട്ട്, ലയം ഗ്രോസ്ഗെരാവ്, നവോദയാ ഗ്രൂപ്പ്,
മെലീസാ, ജാസ്മിന് ടീം, അന്ജ്ലി കണ്ണന് എന്നിവരുടെ ഡാന്‍സുകള്‍ ഈ
വര്‍ഷത്തെ ഓണ-ജൂബലി ആഘോഷത്തിന്റെ ഭാഗമാണ്.
ഇടവേളയില്‍ വിഭവസമ്യദ്ധമായ ഓണസദ്യ, ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോല എന്നിവ
നടത്തും. അതിന് ശേഷം കുഞ്ഞപ്പന് വെള്ളാപ്പള്ളി-എബ്രാഹം ജേക്കബ്, മേരി-ബേബി
കലയന്കേരി എന്നിവര്‍ അവതരിപ്പിക്കുന്ന ആവിഷ്ക്കരണങ്ങള്‍ നടത്തും. ഈ
ഓണ-ജൂബലി ആഘോഷ ത്തിലേക്ക് സുഹൃത്തുക്കളോടൊപ്പം കുടുബസമേതം നവോദയാ
എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ്
ഞാറപ്പറമ്പില്‍ (06152-55776), ആന്‍ോ പാരണികുളങ്ങര (06152-859599)
എന്നിരുമായി ബന്ധപ്പെടുക.