പെന്തക്കോസ്‌ത് നേഴ്‌സസ് സമ്മേളനം കണക്ടിക്കട്ടില്‍
ബോവസ് ചാക്കോPublished on 06 June, 2013
ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെകണക്ടിക്കട്ടില്‍ നടക്കുന്ന 31-ാംത്
പെന്തക്കോസ്‌ത് സമ്മേളനത്തില്‍ പെന്തക്കോസ്‌തരായമലയാളി നേഴ്‌സുമാരുടെ സമ്മേളനം
നടക്കുന്നതാണ്.
മറ്റിതര ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക്‌സ്വന്തമായി നേഴ്‌സസ്
സംഘടനകളും സമ്മേളനങ്ങളും ഉള്ളപ്പോള്‍ പെന്തക്കോസ്‌ത് പ്രസ്ഥാനങ്ങള്‍ക്ക് ഇത്തരം
സമ്മേളനങ്ങള്‍ ക്രമീകരിക്കുവാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങളായി ഈ ആവശ്യം
ഉന്നയിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നേഴ്‌സ്‌മാര്‍ താത്‌പര്യം
പ്രകടിപ്പിച്ചതനുസരിച്ച് ഇത്തരം സമ്മേളനങ്ങള്‍ ക്രമീകരിക്കുവാന്‍ ചിലര്‍
മുമ്പോട്ട് വന്നെങ്കിലും അതെല്ലാം ചില സമര്‍ദ്ധങ്ങളുടെ ഫലമായി
പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍31-ാമത് പിസിനാക്കിനോടനുബന്ധിച്ച് നേഴ്‌സസ്
സമ്മേളനം ക്രമീകരിച്ച് റിട്ടയേഡായ നേഴ്‌സുമാരെ ആദരിക്കുകയും പഴയഓര്‍മകള്‍
പുതുക്കുവാനും ദൈവത്തിന് നന്ദി കരേറ്റുവാനുമുള്ള അവസരം ഒരുക്കണമെന്ന ആവശ്യം
ഇപ്പോള്‍ ശക്തമായിരിരുന്നു.
അമേരിക്കയിലെമലയാളി പെന്തക്കോസ്‌തുകാര്‍ക്ക്
മറക്കാനാവാത്ത വലിയ സംഭാവനയാണ് നമ്മുടെ സഹോദരീ സഹോദരന്മാരായ നേഴ്‌സ് സമൂഹം.
നമ്മുടെ കൊച്ചു കേരളത്തിലും ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിലുമായി നേഴ്‌സിംഗ്
പ0നത്തിനും ജോലിക്കും ശേഷംഅമേരിക്കയില്‍ ജോലിയോടനുബന്ധിച്ച് കടന്നുവന്നത് മൂലം
അനേക കുടുബങ്ങള്‍ക്ക് ഈ രാജ്യത്ത് കടന്നുവരുവാനും നല്ല നിലവാരത്തില്‍
ജീവിക്കുവാനും കാരണമായതിന് പിന്നില്‍ സഹോദരങ്ങളായ നേഴ്‌സുമാര്‍
വലിയത്യാഗമനോഭാവമായിരുന്നു. അവരെ ആദരിക്കുക എന്ന നമ്മുടെ ഓരോരുത്തരുടേയും
ആവശ്യമായിമാറിയിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല