Image

റവ. ഫിലിപ്പ്‌ വര്‍ഗീസ്‌ വെണ്‍മണി പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നു

അലന്‍ ചെന്നിത്തല Published on 06 June, 2013
റവ. ഫിലിപ്പ്‌ വര്‍ഗീസ്‌ വെണ്‍മണി പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നു
ഡിട്രോയിറ്റ്‌: പട്ടത്വശുശ്രൂഷയില്‍ അരനൂറ്റാണ്ട്‌ പിന്നിടുന്ന വെണ്‍മണി വാതല്ലൂര്‍ വെട്ടത്തേത്ത്‌ റവ. ഫിലിപ്പ്‌ വര്‍ഗീസിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ജൂണ്‍ 15-ന്‌ ശനിയാഴ്‌ച വിവിധ പരിപാടികളോടെ ഡിട്രോയിറ്റ്‌ മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ നടത്തും.

ശനിയാഴ്‌ച രാവിലെ 9.30-ന്‌ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ അനുമോദന സമ്മേളനവും നടക്കും. മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന സമ്മേളനത്തില്‍ എക്യൂമെനിക്കല്‍ സഭകളില്‍ നിന്നുള്ള വൈദീകര്‍, സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

പട്ടത്വ ശുശ്രൂഷയ്‌ക്ക്‌ ധ്യനമായ പുതിയ മാനങ്ങള്‍ നല്‍കിയ റവ. ഫിലിപ്പ്‌ വര്‍ഗീസ്‌ മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ കീഴില്‍ വടക്കേ മലബാറിലും തെക്കന്‍ തിരുവിതാംകൂറിലും മിഷനറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതോടൊപ്പം മാര്‍ത്തോമാ സഭയിലെ വിവിധ ഇടവകകളില്‍ വികാരിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. മദ്യവര്‍ജ്ജന പ്രസ്ഥാനങ്ങളിലൂടെ അനേകരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവന്നിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ അത്തിപ്പെട്ടി എന്ന ഗ്രാമം കേന്ദ്രീകരിച്ച്‌ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നു. അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ വചനപ്രഘോഷണം നിര്‍വഹിച്ചിട്ടുള്ള സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍ കൂടിയായ റവ. ഫിലിപ്പ്‌ വര്‍ഗീസ്‌ കഴിഞ്ഞ 20 വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ച്‌ പല മാര്‍ത്തോമാ - സി.എസ്‌.ഐ ഇടവകകള്‍ക്ക്‌ ഭാഗികമായി നേതൃത്വം നല്‍കുന്നു.

എല്‍സി വര്‍ഗീസാണ്‌ ഭാര്യ. ജിജി, ജോജി, ശാന്തി എന്നിവര്‍ മക്കളും, മിനി, സുനിത, ബിനോ എന്നിവര്‍ മരുമക്കളുമാണ്‌.
റവ. ഫിലിപ്പ്‌ വര്‍ഗീസ്‌ വെണ്‍മണി പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക