ബിനോയ്- രഞ്‌ജിനി പ്രശ്‌നം: ഫോമ നീതിയുടെ ഭാഗത്തെന്ന് ജോര്‍ജ് മാത്യു
അനില്‍ പെണ്ണുക്കരPublished on 07 June, 2013
കോട്ടയം: നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് നടിയും അവതാരകയുമായ രഞ്‌ജിനി
ഹരിദാസും അമേരിക്കന്‍ മലയാളിയായ ബിനോയി ചെറിയാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഫോമ
നീതിയുടെ ഭാഗത്താണെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു.
ഫോമാ
ദേശീയ കണ്‍വെന്‍ഷന്‍ വിശേഷങ്ങളും മുന്നൊരുക്കങ്ങളും വിശദീകരിക്കുവാന്‍ കോട്ടയം
പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഫോമയുടെ നയം പ്രസിഡന്റ്
ജോര്‍ജ് മാത്യു വ്യക്തമാക്കിയത്.
കേരളത്തില്‍ നിന്നും അമേരിക്കയിലെത്തുന്ന
പ്രതിഭകള്‍ക്ക് അംഗീകാരവും ആദരവും നല്‍കിയാണ് അമേരിക്കന്‍ മലയാളികള്‍
സ്വീകരിക്കുന്നത്. അവിടെയെത്തുന്ന സെലിബ്രിറ്റികള്‍ ഞങ്ങളുടെ അതിഥികളാണ്. പക്ഷെ
നെടുമ്പാശേരിയിലുണ്ടായ വിഷയം ഖേദകരമായിപ്പോയി എന്നും ജോര്‍ജ് മാത്യു പറഞ്ഞു.
രഞ്‌ജിനിയെ അമേരിക്കയില്‍ ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് ജോര്‍ജ്
മാത്യു മറുചോദ്യം ചോദിച്ചു: രഞ്‌ജിനിയെ അമേരിക്കയിലേക്ക് ഇനി ക്ഷണിക്കുമോ എന്ന്
ചോദിക്കുക?
ഈ പ്രശ്‌നത്തില്‍ ഫോമയ്‌ക്ക് ഇടപെട്ടുകൂടെ എന്ന ചോദ്യത്തിന്
നിയമ പ്രശ്‌നവും കേസും ഉള്ളതിനാല്‍ താത്‌പര്യമില്ലെന്ന് ജോര്‍ജ് മാത്യു പറഞ്ഞു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ `സെലിബ്രിറ്റി'കള്‍ക്ക് പുറത്തേക്കു
വരാന്‍ പ്രത്യേക ക്യൂ സംവിധാനം ഉണ്ടാക്കിയാല്‍ പ്രവാസികള്‍ക്ക് അല്‍പം
ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല