ഫ്‌ളോറിഡ: കേരള ഹിന്ദൂസ് ഓഫ് സൗത്ത് അമേരിക്കയുടെ ഏഴാമത് കണ്‍വന്‍ഷന്റെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍
അറിയിച്ചു.
ഫ്‌ളോറിഡയിലെ വെസ്റ്റേണില്‍ ബോണാവെഞ്ചര്‍ റിസോര്‍ട്ടില്‍ ജൂലൈ
നാലു മുതല്‍ ഏഴു വരെയാണ് കണ്‍വന്‍ഷന്‍.
അമേരിക്കയിലെ കേരളം
എന്നറിയപ്പെടുന്ന സൗത്ത് ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ കേരളത്തിലെ
ഉത്സവത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ
ഹൈന്ദവ മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ കഴിയുന്നതാവും കണ്‍വന്‍ഷന്
എന്ന് പ്രസിഡന്റ് അറിയിച്ചു.
ജൂലൈ നാലിന് രാവിലെ ഗണപതി ഹോമത്തോടുകൂടി
കണ്‍വന്‍ഷന്‍ സമാരംഭിക്കും. വൈകുന്നേരം അഞ്ചിന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍,
താലപ്പൊലിയേന്തിയ മങ്കമാര്‍, ചെണ്‌ടമേളം തുടങ്ങിയവ കേരളത്തിലെ ക്ഷേത്രങ്ങളിലെ
ഉത്സവപ്രതീതി ഉണര്‍ത്തി അതിഥികളെ കണ്‍വന്‍ഷന്‍ നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന്
കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വത്തിലുള്ള തിരുവാതിരകളിയോടുകൂടി
വിവിധ ഹൈന്ദവ സംഘടനയുടെ കലാപരിപാടികള്‍ അരങ്ങേറും.
ഹൈന്ദവ സംസ്‌കാരം
ഭാവിതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക, വിവിധ ജാതിയില്‍പെട്ട ഹിന്ദു കുടുംബങ്ങളെ
ഒരേ കുടക്കീഴില്‍ കൊണ്‌ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സാംസ്‌കാരിക മത
നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രസംഗിക്കും.
ഹിന്ദൂയിസം ഇന്നലെ ഇന്ന് നാളെ
എന്ന വിഷയത്തില്‍ സ്വാമി ഉദിത് ചൈതന്യജി, കെ. ജയകുമാര്‍ ഐഎഎസ്, ശശികല ടീച്ചര്‍,
തുഷാര്‍ വെള്ളാപ്പള്ളി, ശ്രീകുമാര്‍ തുടങ്ങിയ പ്രശസ്‌തര്‍
പ്രസംഗിക്കും.
ഹിന്ദൂയിസത്തിലെ ദുര്‍വ്യാഖ്യാനങ്ങളേയും തെറ്റായ ചിന്തകളേയും
മാറ്റി അതിന്റെ യഥാര്‍ഥ പൊരുള്‍ മനസിലാക്കിത്തരുവാനും സംശയങ്ങള്‍ക്ക് മറുപടി
പറയുവാനും പുളിക്കല്‍ വാസുദേവ്, ഡോ. നിഷാപിള്ള, പ്രഫ. ധന്യാപിള്ള, സജി കരുണാകരന്‍
തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും
ഉണ്‌ടായിരിക്കും.
കെഎച്ച്‌എന്‍എയുടെ മുന്‍കാല കണ്‍വന്‍ഷനുകളിലെ സ്ഥിരം
പ്രാസംഗികനും ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്റെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും നല്ലൊരു
എഴുത്തുകാരിയായി സമൂഹത്തില്‍ അറിയപ്പെടുന്ന ഡോ. നിഷാപിള്ള നയിക്കുന്ന വിമന്‍സ്
ഫോറത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിന്ദു പണിക്കര്‍
രാജലക്ഷ്‌മി ലക്ഷ്‌മണ്‍, മായ നമ്പൂതിരി, ഡോ. സിന്ധുപിള്ള തുടങ്ങിയവര്‍ വിവിധ
വിഷയങ്ങളില്‍ പ്രസംഗിക്കും.
കുട്ടികള്‍ക്കുവേണ്‌ടി വിവിധയിനം മത്സരങ്ങള്‍
അരങ്ങേറും പ്രധാനയിനങ്ങളായ ക്ലാസിക്കല്‍ ഡാന്‍സ്, ഫോക്ക് ഡാന്‍സ്,
ഫാന്‍സിഡ്രസ്, ക്ലാസിക്കല്‍# മ്യൂസിക്, ഉപന്യാസമത്സരം, കവിതാപാരായണം തുടങ്ങിയവ
വിവിധ വേദികളില്‍ അരങ്ങേറും. പാട്ടും നൃത്തവും ഇടകലര്‍ത്തി ഭീമന്റെ കഥയെ
ആസ്‌പദമാക്കി നടത്തുന്ന നൃത്തനാടകം വിരാടം ജൂലൈ അഞ്ചിന്
അരങ്ങേറും.
കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളായ മലയാളി മങ്കയും അനന്യ (മിസ്
കെഎച്ച്‌എന്‍എ) മത്സരങ്ങള്‍ ജൂലൈ ആറിന് ഉച്ചകഴിഞ്ഞ് 1.30ന് നടക്കും. വൈകുന്നേരം
പിന്നണിഗായകന്‍ ബിജു നാരായണനും സംഘവും നയിക്കുന്ന ഗാനമേള ഉണ്‌ടായിരിക്കും.
പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത് സീറ്റുകള്‍
ഉറപ്പാക്കേണ്‌ടതാണ്.
സംഗമത്തിലേക്ക് അമേരിക്കയിലുള്ള എല്ലാ ഹൈന്ദവ
കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല