ഡബ്ളിന്‍: കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ വികാരി ജനറാളും ഇപ്പോള്‍ സെന്റ്
ഡൊമിനിക്സ് കത്തീഡ്രല്‍ വികാരിയുമായ ഫാ. ജോര്‍ജ് ആലുങ്കല്‍ ഏഴിന് ഉച്ചയ്ക്ക്
12ന് നോക്ക് തീര്‍ഥാടനകേന്ദ്രത്തില്‍ മലയാളം കുര്‍ബാന അര്‍പ്പിക്കും. ആനിക്കാട്
ഇടവകാംഗമായ ഫാ ജോര്‍ജ് ആലുങ്കല്‍ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ്
അയര്‍ലണ്ടിലെത്തുന്നത്.
ഏഴിന് വൈകുന്നേരം ആറിന് ജോസ് കോലംകുഴി (ചെറി
ഓര്മാര്ഡ് കോട്ടേജ്, നമ്പര്‍1, ബാലിഫര്മോട്ട് റോഡ്)യുടെ വസതിയില്‍ നടത്തുന്ന
കൂട്ടായ്മയിലും ഫാ. ആലുങ്കല്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക് ഫാ മാത്യു-
0876781915. ജോസ്- 0871339026. എബി-0871409221.