അയര്‍ലന്‍ഡിലെ ക്നാനായക്കാരുടെ കുടുംബസംഗമവും ഓണാഘോഷവും ഡബ്ളിനില്‍
ഒക്ടോബര്‍ 1 ശനിയാഴ്ച നടത്തപ്പെട്ടു. അയര്‍ലന്‍ഡിന്റെ നാനാഭാഗത്തുള്ള
ക്നാനായക്കാര്‍ ആവേശത്തോടെ സംഗമത്തില്‍ സമ്മേളിച്ചു. ക്നാനായ
സമുദായത്തെകുറിച്ചുള്ള വിശ്വാസികളുടെ അഭിമാനബോധത്തില്‍ ഈ കുടിയേറ്റ
കൂട്ടായ്മ വേറിട്ട അനുഭവമായി. വിവിധ കലാപരിപാടികള്‍ , ബെന്ഫാസ്റ്റ്
ക്നാനായ കൂട്ടായ്മയുടെ ശിങ്കാരിമേളം, ഗാനമേള തുടങ്ങിയവ സമ്മേളനത്തെ താളമേള
വര്ണ്ണഘോഷമാക്കി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ
കുട്ടികള്‍ക്ക് കെ.സി.എ.ഐ എക്സലന്‍സ് അവാര്‍ഡ് തദ്ദവസരത്തില്‍
നല്കപ്പെട്ടു.
ആകാശ് ജ്യോതിസ് പാറപ്പുറത്ത്, കിരണ്‍ ഷാജു പുളിംതൊട്ടിയില്‍ , സിന്‍ജു
സണ്ണി എളംകുളത്ത്, എന്നിവരാണ് ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹരായത്. കെ.സി.എ.ഐ
പ്രസിഡന്റ് സജീവ് തോമസ് നന്ദികുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ നോര്‍തേണ്‍ അയര്‍ലന്റ് ക്നാനായ കൂട്ടായ്മ പ്രസിഡന്റ് ശ്രീ. സജി
പനങ്കാലായില്‍ , കോര്‍ക്ക് യൂണിറ്റിനെ പ്രതിനിധീകരിച്ച് ശ്രീ. സാബു
കുര്യന് കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോബി വട്ടമറ്റം
റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ചിറപ്പുറത്ത്
സ്വാഗതവും ജോ.സെക്രട്ടറി മേഴ്സി എബ്രഹാം ആലുങ്കല്‍ നന്ദിയും പറഞ്ഞു.