കൊച്ചി: തുടര്‍ച്ചയായി വിളര്‍ച്ചയുണ്ടാകുന്ന അപ്ലാസ്റ്റിക് അനീമിയ രോഗം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയില്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ര്ത്രക്രിയ വിജയകരമായി നടത്തി. ഇടപ്പള്ളി അമൃത ആശുപത്രിയിലാണു ശസ്ത്രക്രിയ നടന്നത്.
വിളര്‍ച്ചമൂലം ഏഴു മാസത്തോളമായി ചികിത്സയിലായിരുന്ന മരട് സ്വദേശിനി രജനി ഉത്തമന് (40) സഹോദരന് സാബുവാണു മജ്ജ ദാനം ചെയ്തത്. 40 കുപ്പിയോളം രക്തം കയറ്റിയിട്ടും ഫലം കാണാതിരുന്നതിനെത്തുടര്ന്നാണു ശസ്ത്രക്രിയ നടത്തിയത്.
ഡോ.നീരജ് സിദ്ധാര്‍ഥിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള രജനി സുഖം പ്രാപിച്ചു വരുന്നു.