മസ്കറ്റ്: പ്രവാചകനെപ്പറ്റി ഇസ്ലാമിക് സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ്
സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ സീബ് ഇന്ത്യന്‍ സ്കൂളിലെ ആറാം ക്ലാസ്
വിദ്യാര്‍ഥിനി ഫേബ സാറാ സജിക്ക് സമ്മാനം ലഭിച്ചു. മുസ്ലീങ്ങള്‍ അല്ലാത്ത
വിഭാഗത്തിനുവേണ്ടിയുള്ള മത്സരത്തിലാണ് ഫേബ വിജയിച്ചത്. ഈ വിഭാഗത്തില്‍ ഒന്നാം
സമ്മാനം ആര്‍മ്ഡ് ഫോഴ്സസ് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധ തലവന്‍ ഡോ. നാരായണന്
രാമചന്ദ്രനാണ്.
മസ്കറ്റിലെ അലീഫ് കമ്പനിയില്‍ ജോലി ചെയ്യുന്ന
പുനലൂര്‍ കരവാളൂര്‍ ചാരുവിള പുത്തന്‍വീട് സജിമോന്‍ ജോര്‍ജ് - ഷിജി ദമ്പതികളുടെ
പുത്രിയാണ് ഫേബ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല