അല്‍കോബാര്‍: ജീവിതത്തിന്റെ വസന്തമായ യുവത്വം നന്മക്കും നീതിക്കും വേണ്ടി
വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് യൂത്ത് ഇന്ത്യ അല്‍കോബാര്‍ ചാപ്റ്റര്‍
നിലവില്‍ വന്നു. അഷ്റഫ് സലഫി കാരക്കാടിനെ പ്രസിഡന്റായും മുഹമ്മദ് ഫൈസലിനെ
സെക്രട്ടറിയായും തെരഞ്ഞെടുത്തു.
അബ്ദുള്‍ ഫത്താഹ്, അന്‍വര്‍ സലിം, അബ്ദുള്‍ കരീം, സി.കെ. അബ്ദുള്‍ റഷീദ്, റിയാസ് കൊച്ചി, നജ്മുസമാന്‍, കെ.എം. സാബീഖ്, ആസിഫ് കക്കോടി, അന്‍വര്‍ സലിം എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
കോടികളുടെ പൊലിമയില്‍ നിറഞ്ഞാടുന്ന ഉപവാസ മാമാങ്കങ്ങള്‍ക്കും മുതലാളിത്തം നല്കുന്ന അപ്പക്കഷണങ്ങള്‍ക്കും മുന്നില്‍ തലകുനിച്ച് നില്ക്കുന്ന അധികാരി വര്‍ഗത്തിനുമപ്പുറം സ്വന്തം ജീവിതം കൊണ്ടും കര്‍മ്മശേഷികൊണ്ടും കൈയൊപ്പ് ചാര്‍ത്താന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്ന് നിയുക്ത പ്രസിഡന്റ് അഷ്റഫ് സലഫി കാരക്കാട് പറഞ്ഞു.
യൂത്ത് ഇന്ത്യ അല്‍കോബാര്‍ ചാപ്റ്റര്‍ രക്ഷാധികാരി എന്‍. ഉമര്‍ ഫറൂഖ് പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പ്രവാസലോകത്ത് സാമൂഹിക സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രൂപവും മാനവും നല്കിയ തനിമയുടെ ഭാഗത്തുനിന്നും സൗദിയിലെ പ്രവാസി മലയാളി സമൂഹത്തിനുള്ള മറ്റൊരു സംഭാവനയാണ് ഈ യുവജന സംഘടനയെന്ന് അദ്ദേഹം പറഞ്ഞു. ഒ. അബ്ദു റഷീദ് ഖുര്‍ആന്‍ ക്ലാസെടുത്തു. മുജൂബു റഹ്മാന് കോഴിക്കോട് സ്വാഗതം പറഞ്ഞു.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല