ദുബായ്: സാങ്കേതികതയുടെ സാധ്യതയും സൗന്ദര്യവും സമ്മേളിക്കുന്ന െൈജടെക്സ്
ടെക്നോളജി വാരത്തിന് രാജ്യാന്തര കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററില്‍
തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ്
കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
സംബന്ധിച്ചു.
65 രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തി അഞ്ഞൂറിലേറെ കമ്പനികള്‍ ഏറ്റവും നൂതന ഉത്പന്നങ്ങളുമായാണ് ഇതില്‍ പങ്കെടുക്കുന്നത്. 13 വരെ നീണ്ടുനില്‍ക്കും.
തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 12 വരെ രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയും. 13 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം. പ്രദര്‍ശനം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് റജിസ്ട്രേഷന് തുടങ്ങും. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് 70 ദിര്‍ഹമാണ് നിരക്ക്. അഞ്ച് ദിവസത്തെ പാസിന് 130 ദിര്‍ഹം നല്കിയാല് മതി. പ്രദര്‍ശനം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
കംപ്യൂട്ടറുകള്‍, മൊബൈലുകള്‍ തുടങ്ങിയവ അടക്കം ഇലക്ട്രോണിക് ലോകത്തെ വന്‍സാധ്യതകളാണ് ജൈറ്റക്സ് കാട്ടിത്തരുന്നത്.
ഓരോ വര്‍ഷവും പുതിയ ഉല്പന്നങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ വിവരസാങ്കേതിക മേളയായ ജൈറ്റക്സിന് എത്തുന്നുണ്ടെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ സിഇഒ: ഹിലാല്‍ സഈദ് അല്‍ മര്‍റി പറഞ്ഞു. മേള 13ന് സമാപിക്കും. അതേസമയം, ജൈറ്റക്സിന്റെ ഭാഗമായുള്ള ഷോപ്പര്‍ എയര്‍പോര്‍ട്ട് എക്സ്പോ സെന്ററില്‍ ശനിയാഴ്ച ആരംഭിച്ചിരുന്നു. ടാബ്ലറ്റ്സ് എന്നറിയപ്പെടുന്ന ഐപാഡുകളും ലാപ്ടോപ്പുകളുമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. കൂടാതെ, ഐ ഫോണ്‍, ബ്ലാക്ബറി എന്നിവയും ശ്രദ്ധേയമാണ്. ഒട്ടേറെ പുതിയ മോഡലുകളാണ് ഷോപ്പറില്‍ ഇടം പിടിച്ചിട്ടുള്ളത്. എല്‍സിഡി, എല്‍ഇഡി ടെലിവിഷന്‍, ക്യാമറ തുടങ്ങിയവയുടെ വന്‍ ശേഖരവുമുണ്ട്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല